നൂറുദിന കര്‍മപദ്ധതിയില്‍ കാല്‍ ലക്ഷം പേര്‍ക്കെങ്കിലും ഭൂമി തരം മാറ്റി നല്‍കണം: മന്ത്രി എ.പി അനിൽകുമാർ
കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ചുരുങ്ങിയത് 25,000 പേര്‍ക്കെങ്കിലും ഭൂമി തരം മാറ്റി നല്‍കാന്‍ കഴിയണമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ ജില്ലയില്‍ 2,234 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് രണ്ടരലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തൊട്ടാകെ ഉള്ളത്. ഇതില്‍ കാല്‍ ലക്ഷം പേര്‍ക്കെങ്കിലും ഭൂമി തരം മാറ്റി നല്‍കാന്‍ കഴിയണം. 25 സെന്റില്‍ താഴെയുള്ളവരുടെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിച്ചു മുന്‍ഗണന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.