ചരിത്രം കുറിച്ച് അനില്‍ മേനോന്‍; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളി
ന്യൂയോര്‍ക്ക്: ലോക ബഹിരാകാശ ചരിത്രത്തില്‍ മലയാളിപ്പരുമ ഉയര്‍ത്തി ഡോ. അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. യുഎസ് സ്‌പേസ് ഫോഴ്‌സ് കേണലും നാസയുടെ പ്രമുഖ ബഹിരാകാശയാത്രികനുമായ അനില്‍ മേനോന്‍, ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന ബഹുമതിക്കാണ് അര്‍ഹനായത്. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ട് മണിയോടെയാണ് അനിലും സംഘവും ബഹിരാകാശ നിലയത്തിനകത്തേക്ക് കടന്നത്.
കസാഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റഷ്യന്‍ സമയം ജൂലൈ 14 രാത്രി 8.17-നായിരുന്നു വിക്ഷേപണം. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ 'സോയൂസ് 2.1എ' റോക്കറ്റിലാണ് അനിലും സഹയാത്രികരായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവരും കുതിച്ചുയര്‍ന്നത്. വിക്ഷേപണം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പേടകം കൃത്യമായ ഭ്രമണപഥത്തില്‍ എത്തിയിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ സമയം രാത്രി 11.30-ഓടെ സോയൂസ് പേടകം ബഹിരാകാശ നിലയത്തിന്റെ 'സെനിത്ത് പോര്‍ട്ടുമായി' വിജയകരമായി ഘടിപ്പിച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കണിശമായ പരിശോധനകള്‍ക്കും ഡോക്കിങ് നടപടികള്‍ക്കും ശേഷമാണ് പുലര്‍ച്ചെ രണ്ട് മണിയോടെ പേടകത്തിന്റെ വാതില്‍ തുറന്ന് യാത്രികര്‍ നിലയത്തിലേക്ക് പ്രവേശിച്ചത്. നിലയത്തിലുണ്ടായിരുന്ന മറ്റ് ഗവേഷകര്‍ ചേര്‍ന്ന് പുതിയ സംഘത്തെ ഊഷ്മളമായി സ്വീകരിച്ചു.
വരുന്ന ഏതാനും മാസങ്ങള്‍ ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഈ സംഘം വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും സാങ്കേതിക പഠനങ്ങള്‍ക്കും നേതൃത്വം നല്‍കും. പ്രത്യേകിച്ച്, ദീര്‍ഘകാലത്തെ ബഹിരാകാശവാസം മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക ഗവേഷണങ്ങളില്‍ ഡോ. അനില്‍ മേനോന്‍ പങ്കാളിയാകും. ഒരു മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ അനില്‍ മേനോന്റെ സാന്നിധ്യം ഈ പഠനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് നാസ വിലയിരുത്തുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.