Logo
Fri, Aug 14, 2026 • 04:18 PM
LIVE TV
Watch

No business videos available

No Middle East videos available

വിദേശപഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വീണ്ടും ഇടിവ്; 2025ൽ 6.19 ലക്ഷം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 14, 2026
1 min read
SHARE:
SAVE: Login to save

വിദേശപഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വീണ്ടും ഇടിവ്; 2025ൽ 6.19 ലക്ഷം

ന്യൂഡൽഹി:  ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവ്. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ 6,19,264 ഇന്ത്യൻ വിദ്യാർഥികളാണ് പഠനാവശ്യത്തിനായി വിദേശത്തേക്ക് പോയത്. 2023ൽ 8,94,758 പേരും 2024ൽ 7,60,060 പേരും വിദേശത്തേക്ക് പോയിരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം വിദേശപഠനത്തിനുള്ള താൽപര്യത്തിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്. 2021ൽ ഏകദേശം 4.45 ലക്ഷം വിദ്യാർഥികളാണ് വിദേശത്തേക്ക് പോയത്. 2022ൽ ഇത് 69 ശതമാനം വർധിച്ച് 7.52 ലക്ഷമായി. 2023ൽ 8.94 ലക്ഷം എന്ന ഉയർന്ന നിലയിലെത്തി. എന്നാൽ 2024ൽ 15 ശതമാനവും 2025ൽ 18.5 ശതമാനവും ഇടിവുണ്ടായി.

2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ 34.7 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ പഠനാവശ്യത്തിനായി വിദേശത്തേക്ക് പോയതായാണ് കണക്ക്. സാമ്പത്തിക സാഹചര്യം, വിദ്യാഭ്യാസ വായ്പയുടെ ലഭ്യത, വിദേശരാജ്യങ്ങളിലെ ജീവിതസാഹചര്യങ്ങൾ, പഠനത്തോടുള്ള താൽപര്യം തുടങ്ങിയ ഘടകങ്ങളാണ് വിദേശപഠനം തിരഞ്ഞെടുക്കുന്നതിൽ പ്രധാന സ്വാധീനം ചെലുത്തുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു.

ഓരോ വർഷവും പഠനാവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണവും നിലവിൽ വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ആകെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ട്. 2025 ജനുവരിയിലെ സർക്കാർ കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളിലായി 18.82 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 12.54 ലക്ഷത്തിലധികം പേർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠനം നടത്തുന്നത്.

ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ കാനഡയാണ് മുന്നിൽ. 4.27 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ പഠിക്കുന്നത്. അമേരിക്കയിൽ 2.55 ലക്ഷവും യുകെയിൽ 1.73 ലക്ഷവും ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് കണക്ക്.

ഇന്ത്യൻ വിദ്യാർഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകുന്ന പ്രവണതയ്ക്കൊപ്പം രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശരാജ്യങ്ങളിൽ സ്വന്തം ക്യാമ്പസുകൾ ആരംഭിക്കുന്ന രീതിയും ശക്തമാകുകയാണ്.

ഐഐടി മദ്രാസ് സാൻസിബാറിലും ഐഐടി ഡൽഹി അബുദാബിയിലും ഐഐഎം അഹമ്മദാബാദ് ദുബായിലും ക്യാമ്പസുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഈ വിദേശ ക്യാമ്പസുകളിലെ വിദ്യാർഥികളുടെ എണ്ണം പരിമിതമാണെങ്കിലും, ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്രവൽക്കരണത്തിന് പുതിയ ദിശ നൽകുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.



Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10