അര്‍ജന്റീന ടീമിനെ കൊണ്ടുവരുന്നതില്‍ വലിയ വീഴ്ച; സ്‌പോണ്‍സറെ നിശ്ചയിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയെന്ന് മന്ത്രി ഒ.ജെ. ജനീഷ്
തൃശ്ശൂര്‍: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറെ നിശ്ചയിച്ചതില്‍ ആവശ്യമായ പരിശോധനകളോ നടപടിക്രമങ്ങളോ പാലിച്ചിട്ടില്ലെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ-ബിസിനസ് താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സ്‌പോണ്‍സറെ നിശ്ചയിച്ചതെന്നും ഈ മേഖലയില്‍ മുന്‍പരിചയമില്ലാത്ത ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി ആരോപിച്ചു. വിഷയത്തില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥതല തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമെന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ നേരിടട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി മാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.