Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി-20 മത്സരം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി-20 മത്സരം ഇന്ന്
India-Australia-Cricket ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന്. രാത്രി ഏഴിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ ടി20യിൽ ആസ്ട്രേലിയക്ക് മുൻപിൽ പൊരുതി കീഴടങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സ്വന്തം നാട്ടിൽ ഓസീസിന് മുൻപിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് കാത്തുസൂക്ഷിക്കാൻ സാധിക്കൂ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യിൽ ജയത്തിനരികേ എത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഈ കളിയിൽ പരാജയപ്പെട്ടത്. അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണ്ടിയിരുന്ന ഓസീസ് അവസാന പന്തിലാണ് വിജയം നുണഞ്ഞത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ രണ്ടാം പന്തിൽ റിച്ചാർഡ്സണും അഞ്ചാം പന്തിൽ കുമ്മിൻസും ഫോർ നേടിയതോടെയാണ് ജയം ഉറപ്പിച്ച ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ആദ്യ കളിയിൽ മോശം പ്രകടനം കാഴ്ചവച്ച ബാറ്റിങ് നിര ഈ മത്സരത്തിൽ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുൽ മാത്രമാണ് ആദ്യ ടി20യിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. രോഹിത് ശർമയോടൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുൽ 36 പന്തിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമടക്കം 50 റൺസെടുത്തിരുന്നു.

Related articles

See all
Popular News

പാകിസ്ഥാനെതിരെ അവസാന നിമിഷത്തിൽ നാടകീയ വിജയം; ഏഷ്യൻ ഗെയിംസ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ പുര...

Popular News

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കയെ 45 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്‍; സ്വര്‍ണ്ണ...

Popular News

ചരിത്രവിജയത്തിനു പിന്നാലെ പിച്ചിന്റെ നിലവാരത്തിൽ അസംതൃപ്തി പരസ്യമാക്കി ഗൗതം ഗംഭീർ

Popular News

ഏഷ്യൻ ഗെയിംസ് സെമി ഫൈനൽ: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം, ഇന്ത്യ ആദ്യം ബാറ്റ് ചെയ്...

Save your stories

Sign in