Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വീണ്ടും കുതിച്ചുയർന്ന് ഇന്ധന വില; പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 19 പൈസയും വർദ്ധിച്ചു

വീണ്ടും കുതിച്ചുയർന്ന് ഇന്ധന വില; പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 19 പൈസയും വർദ്ധിച്ചു
വീണ്ടും കുതിച്ചുയർന്ന് ഇന്ധന വില. പെട്രോൾ ഡീസൽ വില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 19 പൈസയും വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഉയർന്ന നിരക്കിലേക്കാണ് ഇന്ധനവില ഇന്നോടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരു രൂപ 83 പൈസയും ഉയർന്നു. ആഗോളവിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാൻ ഇടയാക്കുന്നത്. ആഗോളവിപണിയിൽ ബ്രെൻഡ് ക്രൂഡ് ബാരലിന് 0.21ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെൻഡ് ക്രൂഡിന്റെ നിരക്ക്. ആഗോളവിപണിയിൽ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാൻ ഇടയാക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.16 പൈസ കൂടി 75.04 രൂപയും ഡീസലിന്‍റെ വില 0.18 പൈസ കൂടി 67.78 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.16 പൈസ കൂടി 80.69 രൂപയും ഡീസലിന്‍റെ വില 0.19 പൈസ കൂടി 71.12 രൂപയുമാണ്. പ്രധാന നഗരങ്ങളിലെ ഇന്ധന വില പെട്രോള്‍ വില ന്യൂഡല്‍ഹി: 75.04 കൊല്‍ക്കത്ത: 77.70 മുംബൈ: 80.69 ചെന്നൈ: 78.02 ചണ്ഡിഗഡ്: 70.96 ഹൈദരാബാദ്: 79.85 തിരുവനന്തപുരം: 78.59 ഡീസല്‍ വില ന്യൂഡല്‍ഹി: 67.78 കൊല്‍ക്കത്ത: 70.20 മുംബൈ: 71.12 ചെന്നൈ: 71.67 ചണ്ഡിഗഡ്: 64.57 ഹൈദരാബാദ്: 73.96 തിരുവനന്തപുരം: 73.02

Related articles

See all
Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Latest News

രാജ്യത്ത് വളർച്ചാ മുരടിപ്പെന്ന് ആർബിഐ; പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാ...

Save your stories

Sign in