Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ഐഎസ്എൽ : 'തോറ്റിട്ടും' ഫൈനലിൽ എഫ്സി ഗോവ..!; ഫൈനലിൽ ബംഗളൂരു എഫ്സിയെ നേരിടും

ഐഎസ്എൽ : 'തോറ്റിട്ടും' ഫൈനലിൽ എഫ്സി ഗോവ..!; ഫൈനലിൽ ബംഗളൂരു എഫ്സിയെ നേരിടും
ഐഎസ്എൽ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ മുംബൈ സിറ്റി എഫ്സിയോട് തോറ്റിട്ടും എഫ്സി ഗോവ ഫൈനലിൽ. ആദ്യപാദ മത്സരത്തിൽ 5-1 ന്‍റെ ഉയർന്ന ലീഡിലുളള ജയമാണ് ഗോവയെ തുണച്ചത്. രണ്ടാം പാദത്തിൽ മുംബൈ സിറ്റി ഒരു ഗോളിനാണ് ഗോവയെ തോൽപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബംഗളൂരു എഫ്സിയാണ് ഗോവയുടെ എതിരാളികൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2ന് പരാജയപ്പെടുത്തിയായിരുന്നു ബംഗളൂരുവിന്‍റെ ഫൈനൽ പ്രവേശനം. ആദ്യ പാദത്തിൽ 1-2ന് തോറ്റെങ്കിലും രണ്ടാം പാദ മത്സരത്തിലെ ലീഡ് ജയം തുണയ്ക്കുകയായിരുന്നു. ഐഎസ്എൽ ഫൈനലിൽ രണ്ടാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ ബംഗളൂരു ചെന്നൈയിൻ എഫ്സിയോടാണ് പരാജയപ്പെട്ടത്. എഫ്സി ഗോവ രണ്ടാം സീസണിൽ ഫൈനൽ കടന്നെങ്കിലും ചെന്നൈയിനോട് തന്നെ തോറ്റു. അതിനാൽ ഇത്തവണ ഐഎസ്എൽ കിരീടം ആര് നേടിയാലും അതവരുടെ കന്നിജയം ആയിരിക്കും.

Related articles

See all
Popular News

മെഡൽവേട്ട തുടർന്ന് ഇന്ത്യ; വെള്ളിയാഴ്ച ആറ് സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് പഴങ്കഥ; ടി20യില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറു...

Popular News

ഏഷ്യന്‍ ഗെയിംസ് ഹോക്കി: 44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്ത്തി ഇന്ത്യന്‍ വനിതക...

Save your stories

Sign in