Logo
Fri, Jul 17, 2026 • 04:06 AM
LIVE TV
Watch

No business videos available

No Middle East videos available

ബിനീഷ് കോടിയേരിയോട് 'അമ്മ' വിശദീകരണം തേടുമെന്ന് മോഹന്‍ലാല്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 20, 2020
1 min read Updated: July 15, 2026
SHARE:
SAVE: Login to save

ബിനീഷ് കോടിയേരിയോട് 'അമ്മ' വിശദീകരണം തേടുമെന്ന് മോഹന്‍ലാല്‍
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് താര സംഘടനയായ അമ്മ വിശദീകരണം തേടുമെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചു. ബിനീഷിനെ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ബിനീഷ് കോടിയേരിയെ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നടിമാരായ ഹണി റോസും രചന നാരായണൻകുട്ടിയും ഈ ആവശ്യം ഉന്നയിച്ചു. എന്നാൽ എം.എൽ.എ മാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവർ ബിനീഷിനെ അനുകൂലിച്ച് രംഗത്ത് എത്തി. അതേസമയം നടന്‍ ഇടവേള ബാബുവിന്‍റെ ചാനൽ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ രാജിക്കത്തു നല്‍കിയ നടി പാര്‍വതി തിരുവോത്തിന്‍റെ രാജി സ്വീകരിക്കാനും പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10