"ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ... ഒരു പാവം മുഖ്യമന്ത്രി!"; മുഖ്യമന്ത്രിയെ പരിഹസിച്ച് ഡോ. ശൂരനാട് രാജശേഖരൻ
Jaihind TV News Report
Jaihind TV Web Desk
October 11, 2020
1 min read
•
Updated: July 16, 2026
സംസ്ഥാനത്ത് നടക്കുന്ന ഏത് വിവാദ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനും അറിയില്ല എന്ന ഉത്തരം നല്‍കുന്ന മുഖ്യമന്ത്രിയ്ക്കെതിരെ പരിഹാസവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ. മുപ്പതോളം വിവാദ വിഷയങ്ങളാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാട്ടുന്നത്.
മന്ത്രിമാരുടെ ബന്ധു നിയമനങ്ങള്‍, മാർക്ക് ദാനം, ബ്രൂവറി, ഡിസ്റ്റലറി വിവാദങ്ങള്‍, പമ്പയിലെ മണൽകടത്ത് തുടങ്ങി ലൈഫ്മിഷനും റെഡ് ക്രസൻ്റും വരെയുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ നിലപാടുകളെ പരിഹസിച്ചാണ് അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം..
1) മന്ത്രി ജയരാജൻ്റെ ബന്ധു നിയമന വിവാദം അറിഞ്ഞില്ല 2) മന്ത്രി ശശീന്ദ്രൻ്റെ ഫോൺ വിളി വിവാദം അറിഞ്ഞില്ല. 3) മന്ത്രി ജലീലിൻ്റെ മാർക്ക് ദാനം അറിഞ്ഞില്ല; ജലീൽ ബന്ധുവിന് ജോലി കൊടുത്തതും അറിഞ്ഞില്ല. 4) ബ്രൂവറി, ഡിസ്റ്റലറി തുടങ്ങാൻ പോയത് അറിഞ്ഞില്ല. 5) പമ്പയിലെ മണൽകടത്ത് അറിഞ്ഞില്ല. 6) ഫെയർ കോഡ് (ബെവ് കോ ആപ്പ്) അഴിമതി അറിഞ്ഞില്ല 7) മനുഷ്യനിർമിത പ്രളയം അറിഞ്ഞില്ല 8) കെ.എസ്. ഇ .ബി ട്രാൻസ് ഗ്രിഡ് അഴിമതി അറിഞ്ഞില്ല. 9) കെ. ഫോൺ അഴിമതി അറിഞ്ഞില്ല. 10) ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് അറിഞ്ഞില്ല 11) ഡി വൈ എഫ് .ഐ നേതാവ് റഹീമിൻ്റെ ഭാര്യക്ക് ജോലി കിട്ടിയത് അറിഞ്ഞില്ല. 12) പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സെക്രട്ടേറിയേറ്റിൽ ഓഫിസ് തുറന്നത് അറിഞ്ഞില്ല. 13) ഇ- ബസ് കൺസൾട്ടൻസിയായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വന്നത് അറിഞ്ഞില്ല. 14) സർക്കാർ ജീവനക്കാരുടെ സാലറി കട്ട് പോലും അറിഞ്ഞില്ല, അത് തോമസ് ഐസക്ക് ചെയ്തതാണ്. 15) വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ല 16) കുന്നത്ത് നാട് ഭൂമി വിവാദത്തിൽ ഏക്കറുകണക്കിന് ഭുമി പതിച്ചു നൽകാൻ തീരുമാനിച്ചതും അറിഞ്ഞില്ല. 17) കിഫ് ബി യിൽ ഓഡിറ്റിലാത്തത് അറിഞ്ഞില്ല, അവിടുത്തെ പിൻവാതിൽ നീയമനങ്ങളും അഴിമതികളും അറിഞ്ഞില്ല 18) മാധ്യമ സുഹൃത്തുക്കളെ സൈബർ സഖാക്കൾ ആക്ഷേപിച്ചതറിഞ്ഞില്ല. 19)ശിവശങ്കരനും സ്വപ്നയും കൂടി തന്നെ സന്ദർശിച്ചത് അറിയില്ല 20) സ്വപ്നക്ക് രണ്ട് ലക്ഷത്തിന് മുകളിൽ ശമ്പളം ഉള്ള ജോലി തൻ്റെ വകുപ്പിന് കീഴിൽ കൊടുത്തതും അറിഞ്ഞില്ല. 21) പ്രളയ ഫണ്ട് സമാഹരിക്കാൻ വിദേശ സന്ദർശനം നടത്തിയപ്പോൾ സ്വപ്നയും ശിവശങ്കറും അനുഗമിച്ചതും അറിഞ്ഞില്ല. 22)ലൈഫ്മിഷനും റെഡ് ക്രസൻ്റും ആയി തൻ്റെ ഓഫിസിൽ, തൻ്റെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാറും അറിഞ്ഞില്ല. 23) ആരോഗ്യ ഡേറ്റ പോലും കച്ചവടം ചെയ്യാൻ വേണ്ടി സ്പ്രിംഗ് ളറിനെ കൊണ്ട് വന്നതും അറിഞ്ഞില്ല. 24) 2017ൽ ഫോറിൻ കോൺട്രിബ്യൂഷൻ വയലേഷൻ ഉണ്ടായാൽ സി ബി.ഐ ക്ക് അന്വേഷിക്കാം എന്ന് മുഖ്യമന്ത്രിയെന്ന നിലയിൽ അനുമതി കൊടുത്തതും അറിഞ്ഞില്ല 25) പ്രളയ ഫണ്ട് സഖാക്കൾ അടിച്ചുമാറ്റിയതും അറിഞ്ഞില്ല 26) എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് എന്ന രീതിയിൽ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചതും അറിഞ്ഞില്ല 27)സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് തീപിടിച്ചതറിഞ്ഞില്ല. 28) തീ പിടുത്തം ഷോർട്ട് സർക്യൂട്ടല്ലന്ന ഫോറൻസിക് റിപ്പോർട്ടും അറിഞ്ഞില്ല, ഫോറൻസിക്കിൻ്റെ തലപ്പത്ത് മാറ്റം വരുത്താൻ പോകുന്നതും അറിഞ്ഞില്ല 29) കൃപേഷ്, ശരത് ലാൽ വധക്കേസ് അറിഞ്ഞില്ല, പ്രതികളെ സഹായിക്കാൻ വക്കീലൻമാരെ ഏർപ്പെടുത്തിയതും സി.ബി.ഐ അന്വേഷണത്തെ തടഞ്ഞതും അറിഞ്ഞില്ല. 30) ധൂർത്ത് കാരണം സംസ്ഥാനത്തിൻ്റെ മൊത്തം കടം 3 ലക്ഷം കോടിയായതും ജനിക്കാൻ പോകുന്ന കുട്ടിക്ക് 72000 രൂപ ആളോഹരി കടം ആക്കിയതും എൻ്റെ ഭരണത്തിൽ ആണന്ന് ഞാൻ അറിഞ്ഞില്ലhttps://www.facebook.com/Dr-SooranadRajasekharan-959807624139062
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10