Trending
Browse

All sections

Watch

No business videos available

No Middle East videos available

Health

COVID| കൊവിഡ് വര്‍ദ്ധനവ്: നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

COVID|  കൊവിഡ് വര്‍ദ്ധനവ്: നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 3758 കൊവിഡ് ബാധിതരാണുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു മരണവും സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 വയസുള്ള യുവതിയാണ് മരിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലുംകൊവിഡ് കേസുകളില്‍ വര്‍ധനയുണ്ട്. എന്നിരുന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരേഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധനയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Related articles

See all
Latest News

പേൻ ശരിക്കും ജീവന് ഭീഷണിയോ ? പുരിയിലെ ദാരുണ സംഭവം ഞെട്ടിക്കുന്നത്

Health

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നു; മേയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍;...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Save your stories

Sign in