Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Health Department| സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായ വീഴ്ചകള്‍; ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും മൗനത്തില്‍

Health Department|    സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായ വീഴ്ചകള്‍; ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും മൗനത്തില്‍
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും മൗനം പാലിക്കുന്നതിനെതിരെ പൊതുസമൂഹത്തില്‍ വ്യാപക പ്രതിഷേധം. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ പിഴവുകളും ദുരന്തങ്ങളും തുടര്‍ക്കഥയാകുമ്പോള്‍, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ആരോഗ്യമേഖലയില്‍ നിരവധി ദുരന്തസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചികിത്സാ സാമഗ്രികളുടെ ക്ഷാമം മുതല്‍ ഗുരുതരമായ ചികിത്സാ പിഴവുകള്‍ വരെ സാധാരണ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. മെഡിക്കല്‍ കോളജുകളില്‍ ഉപകരണങ്ങളുടെ പ്രതിസന്ധി ധനവകുപ്പിന്റെ ഫണ്ട് വെട്ടിക്കുറച്ചതുമൂലമാണെന്നും ആരോപണമുയരുന്നു. ചികിത്സാ പിഴവുകളുടെ ഉദാഹരണങ്ങള്‍:
  • കോഴിക്കോട് മെഡിക്കല്‍ കോളേജ്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക വെച്ച് തുന്നിക്കെട്ടിയ ഹര്‍ഷിനയുടെ ദുരനുഭവം.
  • കോട്ടയം മെഡിക്കല്‍ കോളേജ്: ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് ബിന്ദു എന്ന യുവതി മരിച്ച സംഭവം.
  • തിരുവനന്തപുരം ജനറല്‍ ആശുപത്രി: ശസ്ത്രക്രിയയിലെ പിഴവ് മൂലം ഹൃദയത്തില്‍ മുറിവേറ്റ സുമയ്യ ആശുപത്രികള്‍ കയറിയിറങ്ങേണ്ടിവന്ന ദുരവസ്ഥ.
ഇത്തരം ഗുരുതരമായ വിഷയങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും യാതൊരു വിലയും നല്‍കാത്ത ഈ സമീപനത്തില്‍ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും മൗനം തുടരുന്നതില്‍ വ്യാപക വിമര്‍ശനമുയരുന്നു. ആരോഗ്യവകുപ്പ് ഈ നിലയില്‍ മുന്നോട്ട് പോയാല്‍ സാധാരണ ജനങ്ങള്‍ക്ക് ആരെയാണ് ആശ്രയിക്കാന്‍ കഴിയുക എന്ന ചോദ്യമാണ് പൊതുസമൂഹം ഉന്നയിക്കുന്നത്.

Related articles

See all
Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Popular News

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച്...

Popular News

കേരളത്തിൽ പകർച്ചപ്പനി വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ 71 മലേറിയ കേസുകൾ, ഡെങ്കിയും എലിപ്പന...

Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Save your stories

Sign in