Logo
Wed, Jul 15, 2026 • 06:10 AM
LIVE TV
Watch

No business videos available

No Middle East videos available

ഗൃഹനാഥന്‍റെ ആത്മഹത്യ: ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണി കാരണമെന്ന് പരാതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

ഗൃഹനാഥന്‍റെ ആത്മഹത്യ: ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണി കാരണമെന്ന് പരാതി
കോഴിക്കോട് കക്കോടിയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഡിവൈഎഫ്ഐ  പ്രവർത്തകരുടെ ഭീഷണിയെന്ന് പരാതി. കക്കോടി പൂവത്തൂർ സ്വദേശിയായ ദിനേശൻ ആണ് ആത്മഹത്യ ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് തന്‍റെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇദ്ദേഹം വസ്ത്രത്തിൽ സൂക്ഷിച്ചിരുന്നു. ദീർഘകാലം സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനായിരുന്ന പൂവത്തൂർ ദിനേശൻ പാർട്ടിയുടെ  പ്രവർത്തന രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറഞ്ഞതിന്‍റെ പേരിലാണ് പാർട്ടിയിൽ നിന്നും അകന്നത്. ഇതിന്‍റെ പേരിൽ സിപിഎമ്മിൽ നിന്ന് വലിയ ഭീഷണി ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. നിരന്തരമായ  ഭീഷണികൾ കൂടാതെ പ്രദേശത്തെ കണ്ടെയ്ന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട വിഷയത്തിലും തർക്കങ്ങള്‍ നടന്നിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ ബാബു, അജീഷ്, സുധീപ്, മിറാസ്, സുർജിത് എന്നിവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിലുള്ളത്.  സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10