Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സുരക്ഷാരീതികള്‍ പരിഷ്കരിക്കാന്‍ CISF; ആധുനിക ആയുധങ്ങള്‍ വാങ്ങും

സുരക്ഷാരീതികള്‍ പരിഷ്കരിക്കാന്‍ CISF; ആധുനിക ആയുധങ്ങള്‍ വാങ്ങും
രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ സുരക്ഷാ രീതികൾ പരിഷ്കരിച്ച് CISF. നേതാക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വൻ ക്രമീകരണങ്ങളാണ് CISF ഒരുക്കുന്നത്. VIP-കള്‍ക്ക് സുരക്ഷയൊരുക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ് ഹൈടെക് ആയുധങ്ങളുമായി മുഖം മിനുക്കുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളും VVIP-കളും ലോക്സഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുകയാണ് CISF-ന്‍റെ ലക്ഷ്യം. https://www.youtube.com/watch?v=eAMEVTd193I നിലവിൽ 74 VIPകൾക്കാണ് CISF സുരക്ഷയുള്ളത്. വരും ദിവസങ്ങളില്‍ ഈ പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. നിലവില്‍ CRPF-ഉം ഇന്തോ ടിബറ്റന്‍ പോലീസും സുരക്ഷയൊരുക്കുന്ന VVIP-കള്‍ക്ക് CISF സുരക്ഷയൊരുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതുന്നത്. AK-47, MP-5, കാര്‍ബൈന്‍ എന്നിങ്ങനെ ആധുനിക ആയുധങ്ങള്‍ വാങ്ങുന്നതിനാണ് CISF ഉത്തരവിട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ കേന്ദ്ര പാരാമിലിട്ടറി സേനകളില്‍ CRPF ആണ് X  95 അസോള്‍ട്ട് റൈഫിള്‍ ഉപയോഗിക്കുന്നത്. VVIP-കള്‍ക്ക് സുരക്ഷയൊരുക്കുന്നതിന് പുറമേ CISF-ന് രാജ്യത്തെ 61 വിമാനത്താവളങ്ങളിലും ഡല്‍ഹി മെട്രോയിലും അത്യാധുനിക ആയുധങ്ങളോടെ ഉദ്യോസ്ഥരെ വിന്യസിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഷൂട്ടിംഗ് റേഞ്ചുകളെ ആശ്രയിക്കുന്ന CISF-ന് പരിശീലനം നടത്തുന്നതിന് രണ്ട് ടര്‍ബുലര്‍ ഷൂട്ടിംഗ് റേഞ്ചുകളും സ്ഥാപിക്കും. ഡല്‍ഹിയില്‍ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിക്കണമെന്ന ആവശ്യമാണ് CISF മുന്നോട്ടുവെക്കുന്നത്. 20 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in