ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫ്രീഡം 2.0 പദ്ധതിയുടെ ഭാഗമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. വെറും ഒരു രൂപയ്ക്ക് പുതിയ ബിഎസ്എൻഎൽ സിം കാർഡ് സ്വന്തമാക്കാനാകും. പുതിയ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിന ഡേറ്റ, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഓഫറിന്റെ ഭാഗമായി ലഭിക്കും.
ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെയാണ് ഫ്രീഡം 2.0 പദ്ധതിയുടെ ഭാഗമായുള്ള ഓഫർ ലഭ്യമാകുക. ഒരു രൂപയ്ക്ക് സിം കാർഡ് സ്വന്തമാക്കുന്നവർക്ക് 24 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം പ്രതിദിനം 1 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും.
ഇതിന് പുറമേ, 2399 രൂപയുടെ ദീർഘകാല വാലിഡിറ്റി റീച്ചാർജ് പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ തുക മുടക്കി പുതിയ സിം കണക്ഷൻ എടുക്കാതെ ബിഎസ്എൻഎൽ സേവനങ്ങൾ പരീക്ഷിച്ചുനോക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഒരു രൂപ സിം ഓഫർ ഏറെ പ്രയോജനകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ സിം; ഫ്രീഡം 2.0 പദ്ധതിയിൽ കിടിലൻ ഓഫറുകൾ