ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണിനെ വെറുതെ വിട്ട് കോടതി
ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതികേസില്‍ മുന്‍ ഡബ്ല്യു.എഫ്.ഐ അധ്യക്ഷനും മുന്‍ ബി.ജെ.പി എം.പിയുമായ ബ്രജ് ഭൂഷണ്‍ ശരണ്‍ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ഡല്‍ഹി റൗസ് അവന്യൂ കോടതി വെറുതെവിട്ടു. കേസിലെ മുഴുവന്‍ കുറ്റങ്ങളില്‍ നിന്നും ഇരുവരെയും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
ബ്രജ് ഭൂഷണ്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന സമയത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പ്രമുഖ വനിതാ ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ശക്തമായ സമരം നടത്തിയിരുന്നു. താരങ്ങളുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഡല്‍ഹി പൊലീസ് 2023 ജൂണ്‍ 15-നാണ് 1500 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളും വിവാദങ്ങളും കാരണം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് ബ്രജ് ഭൂഷണ് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചിരുന്നു. പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിംഗാണ് ഇവിടെ മത്സരിച്ച് വിജയിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.