ബിനീഷിനെതിരായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ആരോപണം ; മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ അക്രമിച്ചെന്ന് പരാതി
Jaihind TV News Report
Jaihind TV Web Desk
November 16, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ആരോപിച്ച് ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ അക്രമിച്ചെന്ന പരാതിയുമായി തിരുവനന്തപുരം സ്വദാശിയായ വ്യവസായി. ശാസ്തമംഗലം സ്വദേശി ലോറന്‍സാണ് ബനീഷിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബിനീഷ് പിടിയിലായതു മുതല്‍ ഭീഷണി തുടങ്ങിയിരുന്നതായും ലോറന്‍സ് പറയുന്നു.
തിരുവനന്തപുരത്തു വന്‍കിട ലോണ്‍ഡ്രിങ് സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ് ലോറന്‍സ്. ബിനീഷ് കോടിയേരിയുമായി നേരത്തെ പണമിടപാടുകള്‍ നടത്തുകയും തെറ്റിപിരിയുകയും ചെയ്തിരുന്നു.ശാസ്തമംഗലത്തെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ പോയപ്പോള്‍ ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണു പരാതി. അതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞെന്നും ലോറന്‍സ് പറയുന്നു.
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണു പരാതി. അഞ്ച് വര്‍ഷം മുന്‍പ് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്ഠന്‍ ഇപ്പോള്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. ഇയാള്‍ ബിനീഷിന്റെ ബെനാമിയാണെന്ന ആക്ഷേപവും ലോറന്‍സ് ഉന്നയിക്കുന്നുണ്ട്. ഇതടക്കമുളള വിവരങ്ങള്‍ അറിയാമെന്നത് കൊണ്ടാണ് തന്നെ ലക്ഷ്യമിടാന്‍ കാരണമെന്നും ലോറന്‍സ് പറയുന്നു.
https://youtu.be/VaOwFv8NSw4
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10