Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കര്‍ഷകര്‍ക്ക് തിരിച്ചടി; മൊറട്ടോറിയം നീട്ടാനാകില്ലെന്ന് ആര്‍ബിഐ; ജപ്തി നടപടികളുമായി ബാങ്കുകളെത്തും

കര്‍ഷകര്‍ക്ക് തിരിച്ചടി; മൊറട്ടോറിയം നീട്ടാനാകില്ലെന്ന് ആര്‍ബിഐ; ജപ്തി നടപടികളുമായി ബാങ്കുകളെത്തും
കര്‍ഷകരുടെ വായ്പകള്‍ക്കുള്ള  മൊറട്ടോറിയം നീട്ടാന്‍ ആർബിഐയുടെ അനുമതിയില്ല . കേരളത്തിനു മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്ന് ആര്‍.ബി.ഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു. ഒരു തവണ മൊറട്ടോറിയം നീട്ടിയതു തന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. മാര്‍ച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത്. ഇതോടെ ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേക്ക് നീങ്ങാം. ഇക്കാര്യത്തില്‍ ഇളവ് തേടി സര്‍ക്കാര്‍ വീണ്ടും ആ‍ർബിഐയെ സമീപിക്കേണ്ടിവരും. ബാങ്കേഴ്സ് സമിതി അംഗങ്ങളുടെ യോഗം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. എങ്കിലും ഇളവ് കിട്ടുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ആ‍ർബിഐ തീരുമാനം മാറാതെ ബാങ്കുകൾക്ക് ജപ്തി നടപടിയിൽ നിന്ന് പിന്മാറാനും സാധിക്കില്ല.

Related articles

See all
Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Latest News

രാജ്യത്ത് വളർച്ചാ മുരടിപ്പെന്ന് ആർബിഐ; പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാ...

Save your stories

Sign in