Logo
Wed, Jul 08, 2026 • 02:43 PM
LIVE TV
Watch

No business videos available

No Middle East videos available

വയനാട് മണ്ണിടിച്ചില്‍: കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 08, 2026
1 min read
SHARE:
SAVE: Login to save

വയനാട് മണ്ണിടിച്ചില്‍: കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

തിരുവനന്തപുരം: വയനാട്ടിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഫോണില്‍ സംസാരിച്ചു. ദുരന്തത്തിന്റെ നിലവിലെ അവസ്ഥയും നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞു. ദുരന്തബാധിതരെ സഹായിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ദുരന്തഭൂമിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏകോപനത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ഒപ്പം, ഇത്രയും വലിയൊരു അപകടം ഉണ്ടാകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും അമിത് ഷാ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തന്നെ ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന വിവരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10