'നിങ്ങളൊക്കെ ജനിക്കും മുൻപാണ് ഞാന്‍ ഈ പേര് സ്വീകരിച്ചത്, അറിവുള്ളവരോട് ചോദിച്ചാൽ ക്യാപ്‌സൂൾ രൂപത്തിൽ പറഞ്ഞുതരും'; എസ്എഫ്ഐക്ക് അടൂർ പ്രകാശ് എം.പിയുടെ മറുപടി
Jaihind TV News Report
Jaihind TV Web Desk
September 03, 2020
1 min read
•
Updated: July 08, 2026
വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ എസ്എഫ്ഐ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അടൂർ പ്രകാശ് എം.പി. തന്‍റെ പേരിനൊപ്പമുള്ള 'അടൂർ' മാറ്റണമെന്ന എസ്എഫ്ഐ അടൂർ ഏര്യാകമ്മിറ്റിയുടെ ആവശ്യത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ആവശ്യമുന്നയിച്ച എസ്എഫ്ഐക്കാർ ജനിക്കുന്നതിനു മുന്‍പാണ് താന്‍ ഈ പേര് സ്വീകരിച്ചതെന്നും അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചാൽ അവർ ക്യാപ്‌സൂൾ രൂപത്തിൽ പറഞ്ഞുതരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി #രാഹുൽമാംങ്കൂട്ടത്തിൽ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികൾക്ക് എൻ്റെ പേരായ അടൂർ പ്രകാശിലെ 'അടൂർ' എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന് പറയുന്നത്. പകരം "ആറ്റിങ്ങൽ പ്രകാശ്" എന്നാക്കിയാലോ എന്നൊരു അഭിപ്രായവും രാഹുൽ പങ്കുവെച്ചു. അടൂരിലെ SFIക്കാരായ എൻ്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുൻപാണ് അതായത് ഞാൻ കൊല്ലം SN കോളേജിൽ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് #അടൂർപ്രകാശ് എന്ന പേര് സ്വീകരിച്ചത്. അടൂർ പ്രകാശ് എന്ന പേരിലാണ് ഞാൻ 1996-ൽ (അന്നും നിങ്ങൾ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയിൽ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടർന്ന് 23 വർഷക്കാലം കോന്നിക്കാരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാൻ അവരിൽ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു. കഴിഞ്ഞ വർഷമാണ് പാർട്ടി നിർദ്ദേശിച്ചത് അനുസരിച്ച് ഞാൻ ആറ്റിങ്ങൽ എന്ന മറ്റൊരു ഇടത് കോട്ടയിൽ മത്സരിക്കാനെത്തിയത്. അവിടുത്തെ 'സീനിയറായ' എം.പിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലർപ്പില്ലാത്ത സ്നേഹം ഏറ്റുവാങ്ങി ഞാൻ ആറ്റിങ്ങൽ MP ആയത്. അപ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു. കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എൻ്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്. കാരണം എൻ്റെ അച്ഛൻ്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്. നിങ്ങൾ പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടത് എന്നെക്കൊണ്ട് പറ്റുന്ന ന്യായമായ എല്ലാ ആവശ്യങ്ങളും പാർട്ടി നോക്കാതെ ഞാൻ ചെയ്തു തന്നിട്ടുള്ളത് നിങ്ങൾക്ക് അറിവുള്ളതാണെല്ലോ! (നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചാൽ അവർ ക്യാപ്‌സൂൾ രൂപത്തിൽ പറഞ്ഞുതരും.) എന്നാൽ പേര് മാറ്റണം എന്ന SFI കുട്ടികളുടെ ആവശ്യം അന്യായമായത് കൊണ്ട് ആ ആവശ്യം തള്ളിക്കളയുന്ന വിവരം കുഞ്ഞ് അനുജന്മാരെ അറിയിക്കുന്നു.https://www.facebook.com/Adoorprakash/photos/a.374934932604875/3141543322610675/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10