Trending
Browse

All sections

Watch

No business videos available

No Middle East videos available

Movies

പൃഥ്വിരാജ് ചിത്രം 'കൂടെ' ജൂലൈ 14ന് പ്രദര്‍ശനത്തിനെത്തും

പൃഥ്വിരാജ് ചിത്രം 'കൂടെ' ജൂലൈ 14ന് പ്രദര്‍ശനത്തിനെത്തും
പൃഥ്വിരാജ്, നസ്റിയ, പാർവതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയുടെ സെൻസറിംഗ് പൂർത്തിയായി. ജൂലൈ 14ന് ചിത്രം തിയറ്ററുകളിലെത്തും. ബാംഗ്ലൂർ ഡേയ്സിന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞാണ് ഈ അഞ്ജലി മേനോൻ ചിത്രമെത്തുന്നത്. നസ്റിയ വിവാഹശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു നസ്രിയയുടെയും അവസാന ചിത്രം. പൃഥ്വിരാജിന്‍റെ സഹോദരിയുടെ വേഷമാണ് കൂടെയിൽ നസ്റിയക്കുള്ളത്. സെൻസറിംഗ് പൂർത്തിയായതോടെ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. രഞ്ജിതും മാലാ പാർവതിയുമാണ് പൃഥ്വിയുടെയുെ നസ്രിയയുടെയും മാതാപിതാക്കളുടെ വേഷം ചെയ്യുന്നത്. പാർവതിയാണ് പൃഥ്വിരാജിന്‍റെ നായിക. പറവ സിനിമയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയംപ് പോൾ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. രജപുത്ര ഇന്റർനാഷണലിന്റെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Entertainment

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന 'നീക്കം'; ഒഫീഷ്യൽ ടീസർ ഒക്ടോബർ 9ന് പുറത്തിറ...

Entertainment

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ...

Entertainment

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ...

Save your stories

Sign in