ജനപ്രിയ നായകൻ ദിലീപിനെ പ്രധാന കഥാപാത്രമാക്കി യുവ സംവിധായകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'നീക്കം' എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പുറത്തിറങ്ങുന്നു. ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്റ്റ്യഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽ ഗഡ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേഹം. പ്രേക്ഷകരെ തുടക്കം മുതൽ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കഥാസഞ്ചാരമാണ് സിനിമയുടേത്. ഒരു നടനെന്ന നിലയിൽ ദിലീപിന് ഏറെ അഭിനയ സാധ്യതകൾ നൽകുന്ന, തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്.
സിദ്ധിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
വിബിൻ ബാലചന്ദ്രന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം: മുജീബ് മജീദ്, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: സൂരജ് ഇ.എസ്.
മറ്റ് അണിയറ പ്രവർത്തകർ:
കോ-പ്രൊഡ്യൂസേഴ്സ്: സംഗീത് സേനൻ, നിമിത ഫ്രാൻസിസ്, സഹനിർമ്മാതാവ്: രഘു സുഭാഷ് ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, സ്റ്റിൽസ്: വിഘ്നേഷ് പ്രദീപ്, ഡിസൈൻ: യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈൻ: മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബർണാട് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് (ഏറ്റുമാനൂർ), പി.ആർ.ഒ: വാഴൂർ ജോസ്.
നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിനിൽക്കുന്ന ചിത്രം ഉർവ്വശി തീയേറ്റേഴ്സ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.