Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ റിലീസിന് ഇനി ദിവസങ്ങൾ മാത്രം; കൗണ്ട്‌ഡൗൺ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ റിലീസിന് ഇനി ദിവസങ്ങൾ മാത്രം; കൗണ്ട്‌ഡൗൺ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ റിലീസിന് ഇനി ദിവസങ്ങൾ മാത്രം. സെപ്റ്റംബർ 3ന് ആഗോളതലത്തിൽ മെഗാ റിലീസായി ചിത്രം തിയറ്ററുകളിലെത്തും. റിലീസിലേക്കുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമിക്കുന്ന ചിത്രം, താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘ഐ ആം ഗെയിം’. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ദുൽഖർ സൽമാനെ സ്റ്റൈലിഷും മാസ് ലുക്കിലും അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്ററിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ വിശാലമായ കാൻവാസും കഥാപശ്ചാത്തലത്തിന്റെ രാജകീയമായ വലിപ്പവും പോസ്റ്ററിൽ പ്രകടമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. റെക്കോർഡ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. ആക്ഷനും ചേസ് രംഗങ്ങളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ട്രെയ്‌ലർ, വലിയ തിയറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുകയെന്ന സൂചന നൽകിയിരുന്നു. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായിരിക്കും ‘ഐ ആം ഗെയിം’ എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ കരിയറിലെ 40-ാം ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളിലെല്ലാം വ്യത്യസ്തമായ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ദുൽഖർ പ്രത്യക്ഷപ്പെട്ടത്.

ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നടി സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് സംഗീതം നൽകിയ ‘മഴവില്ലായേ’ എന്ന ഗാനവും ഇതിനോടകം പുറത്തിറങ്ങി ശ്രദ്ധ നേടിയിട്ടുണ്ട്.

ജേക്സ് ബിജോയ് ഒരുക്കുന്ന സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാകുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ച് പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.

ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് ചമൻ ചാക്കോയും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ രോഹിത് ചന്ദ്രശേഖർ എന്നിവരാണ്. ഗാനരചന മനു മഞ്ജിത്തും വിനായക് ശശികുമാറും നിർവഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ ബിബിൻ പെരുമ്പിള്ളി, പ്രൊഡക്ഷൻ ഹെഡുമാരായ സുജയ് ജെയിംസും ദേവദേവനും, VFX തൗഫീഖ്–എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് മിക്സ് കണ്ണൻ ഗണപത്, സ്റ്റിൽസ് എസ്.ബി.കെ, മാർക്കറ്റിംഗ് ഹെഡ് വിജിത് വിശ്വനാഥൻ, പി.ആർ.ഒ ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

സീ മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 3ന് ‘ഐ ആം ഗെയിം’ ആഗോളതലത്തിൽ തിയറ്ററുകളിലെത്തുമ്പോൾ ദുൽഖർ സൽമാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ സിനിമയ്ക്ക് വലിയ സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.


Related articles

See all
Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Popular News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററ...

Save your stories

Sign in