Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ പുറത്തിറങ്ങി

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ പുറത്തിറങ്ങി

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ പുറത്തിറങ്ങി

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാലും അജിത് കുമാർ രവീന്ദ്രനും ചേർന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആന്തോളജി ചിത്രമായ "രണ്ട് രഹസ്യങ്ങൾ" ഒക്ടോബർ 9ന് തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ തികച്ചും വ്യത്യസ്തമായ രണ്ടാം ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി ശ്രദ്ധ നേടുകയാണ്. ഒരു സിനിമയ്ക്ക് രണ്ട് ട്രെയിലറുകൾ പുറത്തിറക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

വാമ എന്റർടെയിൻമെന്റിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ ബാനറിൽ ബോണി അസ്സനാറാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്നു എന്ന പ്രത്യേകതയും ഈ ആന്തോളജി ചിത്രത്തിനുണ്ട്. സംവിധായകർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവർ ഛായാഗ്രഹണവും പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിശ്വജിത്താണ് സംഗീതം നൽകിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സഫ്ന വി. ടി, പ്രോജക്ട് ഡിസൈനർ: വിജയകുമാർ പ്രഭാകരൻ, കലാസംവിധാനം: ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്: സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം: ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സൗണ്ട് ഡിസൈനർ: കരുൺപ്രസാദ്, ആക്ഷൻ: റൺ രവി, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സച്ചിൻ രവി, ജോസഫ്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.


Related articles

See all
Entertainment

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന 'നീക്കം'; ഒഫീഷ്യൽ ടീസർ ഒക്ടോബർ 9ന് പുറത്തിറ...

Entertainment

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ...

Entertainment

യൂട്യൂബിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ സിനിമ! ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ 'ഞാൻ ഗഗൻ' ഒക...

Popular News

രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും; സന്തോഷവാർത്...

Save your stories

Sign in