Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് തിയേറ്ററുകളിൽ

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് തിയേറ്ററുകളിൽ

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘സീൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘ആതി ഇവ യാരാ’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നിർവഹിച്ച ഗാനം രചിച്ച് ആലപിച്ചിരിക്കുന്നത് ലുങ്കി ബോയ്സ് ഫെയിം രാജ് പ്രിയനാണ്. ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതും രാജ് പ്രിയൻ തന്നെയാണ്. 2D എന്റർടൈൻമെന്റും ഴഗരം സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 6-ന് ദീപാവലി റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'സീൻ'. ഇമ്പരാജ് ഐ.പി.എസ് എന്ന പോലീസ് ഓഫീസറായി സൂര്യ എത്തുന്ന ഈ ചിത്രം മാസിനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള സ്റ്റൈലിഷ് ആക്ഷൻ-കോമഡി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്. നസ്‌ലൻ, നസ്രിയ നസീം എന്നിവർക്കൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലത്തുന്നു. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വിനീത് അഗസ്റ്റ്യൻ ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ചേതൻ ഡിസൂസയാണ്. 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സൂര്യയുടെ ഹാട്രിക് ഹിറ്റ് ലക്ഷ്യമിടുന്ന 'സീൻ' നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സോണി മ്യൂസിക് സൗത്ത് സ്വന്തമാക്കി.

Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

"വയലാറിന്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്ററുടെ ഈണം! 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം' പൂജ...

Save your stories

Sign in