Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'ന്റെ ട്രെയ്‌ലർ വലിയ ചർച്ചയാകുന്നു. ആദ്യ ഭാഗത്തേക്കാൾ ശക്തരായ വില്ലന്മാരെ നേരിടാൻ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. വർമന്റെ സാമ്രാജ്യം തകർത്ത ശേഷം അയാള്‍ക്ക് മുകളിലുള്ളവരെ തേടിപ്പിടിച്ച് വേട്ടയാടുന്ന കഥയാണ് ചിത്രം പറയുന്നത്.

എന്നാൽ, മികച്ച പ്രതികരണങ്ങൾക്കൊപ്പം ട്രെയ്‌ലറിലെ ചില സാങ്കേതിക പിഴവുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ചിത്രത്തിൽ എഐയുടെ (AI) അമിതമായ ഉപയോഗമുണ്ടെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ട്രെയ്‌ലറിന്റെ ഒടുവിൽ വില്ലനോട് പഞ്ച് ഡയലോഗടിച്ച് മുത്തുവേൽ പാണ്ഡ്യൻ റിമോട്ട് അമർത്തി വലിയൊരു ബിൽഡിങ് തകർക്കുന്ന സ്ഫോടന രംഗമാണ് ഇതിൽ പ്രധാനമായും വിമർശിക്കപ്പെടുന്നത്.

റീയലായി ഷൂട്ട് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ എഐ ഉപയോഗിച്ചാണ് ഈ സീൻ ഒരുക്കിയിരിക്കുന്നതെന്ന് കമന്റുകളുണ്ട്. സ്ഫോടനത്തിന് ശേഷമുള്ള രജിനിയുടെ സ്ലോ മോഷൻ രംഗം സൂക്ഷിച്ചു നോക്കിയാൽ കയ്യിൽ ആറ് വിരലുകൾ കാണാനാകുമെന്ന് ആരാധകർ കണ്ടെത്തി. കൂടാതെ, ഇതേ രംഗത്ത് നടന്റെ കൈകളിലെ ചുളിവുകൾ കൃത്യതയില്ലാതെ മാറിമറിയുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. 350 കോടിയിലേറെ രൂപ ബജറ്റിൽ ഒരുങ്ങുന്ന ഇത്രയും വലിയൊരു ചിത്രത്തിൽ ഇത്തരം എഐ അബദ്ധങ്ങൾ അണിയറപ്രവർത്തകർ ശ്രദ്ധിക്കാതെ വിട്ടത് മോശമാണെന്നാണ് ട്രെയ്‌ലർ കണ്ടവരുടെ പ്രധാന വിമർശനം.

Related articles

See all
Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Popular News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററ...

Save your stories

Sign in