Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

അസ്‌ടെക്കയിലെ 'ഫിഫ പ്രണയം': മറഡോണ മാന്ത്രികത തീര്‍ത്ത ഗ്യാലറിയില്‍ വിരിഞ്ഞ അപൂര്‍വ പ്രണയകഥ; സോഫിയ-ഒലിവര്‍ പ്രണയകഥ 40 വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റെടുത്ത് ഫിഫ

അസ്‌ടെക്കയിലെ 'ഫിഫ പ്രണയം': മറഡോണ മാന്ത്രികത തീര്‍ത്ത ഗ്യാലറിയില്‍ വിരിഞ്ഞ അപൂര്‍വ പ്രണയകഥ; സോഫിയ-ഒലിവര്‍ പ്രണയകഥ 40 വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റെടുത്ത് ഫിഫ

മെക്സിക്കോ സിറ്റി: കാല്‍പ്പന്തുകളിയുടെ ചരിത്രത്തില്‍ ഇതിഹാസങ്ങള്‍ പിറന്ന മൈതാനങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ ഗോോളുകള്‍ക്കപ്പുറം രണ്ട് മനുഷ്യ ഹൃദയങ്ങളെ നാല് പതിറ്റാണ്ടുകാലം ചേര്‍ത്തുവെച്ച ഒരു അപൂര്‍വ പ്രണയകഥയ്ക്ക് സാക്ഷ്യം വഹിച്ചതിന്റെ ആവേശത്തിലാണ് മെക്‌സിക്കോയിലെ അസ്‌ടെക്ക സ്റ്റേഡിയം. 1986-ലെ മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടത്തിനിടയില്‍ അസ്‌ടെക്ക ഗ്യാലറിയില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയ ഈ ദമ്പതികളുടെ അപൂര്‍വ പ്രണയകഥ, 40 വര്‍ഷങ്ങള്‍ക്ക് ശേഷം 2026 ലോകകപ്പ് വേദിയില്‍ വെച്ച് ഫിഫ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ലോകത്തെ അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ഫുട്‌ബോള്‍ ലോകം ഇന്നേവരെ സാക്ഷ്യം വഹിച്ചതില്‍ വെച്ച് ഏറ്റവും ഹൃദയഹാരിയായ ഒരു പ്രണയകഥയ്ക്ക് വീണ്ടും വേദിയായിരിക്കുകയാണ് മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധമായ അസ്‌ടെക്ക സ്റ്റേഡിയം. കൃത്യം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, അതായത് 1986 ജൂണ്‍ 22-ന് ഇതേ സ്റ്റേഡിയത്തില്‍ വെച്ച് മൊട്ടിട്ട സോഫിയ-ഒലിവര്‍ ദമ്പതികളുടെ പ്രണയകഥ 'ഒരു ഫിഫ പ്രണയകഥ' എന്ന പേരില്‍ ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ നെഞ്ചിലേറ്റുകയാണ്. ഒരു ലക്ഷത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച, മറഡോണയുടെ അര്‍ജന്റീനയും ഗാരി ലൈനേക്കറുടെ ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിടയിലാണ് ഈ കഥയുടെ തുടക്കം.

ഗ്യാലറിയിലെ കടുത്ത തിരക്കു കാരണം സീറ്റുകള്‍ മാറി ഇരിക്കേണ്ടി വന്നതാണ് മെക്‌സിക്കോ സ്വദേശിനിയായ സോഫിയയുടെയും ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഒലിവറിന്റെയും ജീവിതം മാറ്റിമറിച്ചത്. ഇരുവരും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരായിരുന്നു എന്ന തിരിച്ചറിവ് ആ സൗഹൃദത്തിന് ആക്കം കൂട്ടി. അന്ന് കളിയില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും തങ്ങളുടെ സൗഹൃദം വിജയിക്കുകയായിരുന്നുവെന്ന് സോഫിയ ഓര്‍ക്കുന്നു. മത്സരശേഷം മെക്‌സിക്കോ നഗരം ഒന്നിച്ച് ചുറ്റിക്കണ്ട ഇവര്‍, ഒലിവര്‍ ലണ്ടനിലേക്ക് മടങ്ങിയ ശേഷവും കത്തുകളിലൂടെ പ്രണയം തുടര്‍ന്നു. പിന്നീട് 1989-ല്‍ മെക്‌സിക്കോയിലെ ടിയോതിഹുവാകാന്‍ പിരമിഡുകള്‍ക്ക് മുന്നില്‍ വെച്ച് ഒലിവര്‍ സോഫിയയെ വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും 1990-ല്‍ ഇരുവരും വിവാഹിതരായി ലണ്ടനില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു.

തങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച അതേ അസ്‌ടെക്ക സ്റ്റേഡിയത്തില്‍ വെച്ച് ഒരിക്കല്‍ കൂടി ഒരു ലോകകപ്പ് മത്സരം കാണണമെന്നത് ഈ ദമ്പതികളുടെ ദീര്‍ഘകാലത്തെ സ്വപ്നമായിരുന്നു. ഒടുവില്‍ 2026 ലോകകപ്പിന് മെക്‌സിക്കോ സഹആതിഥേയത്വം വഹിക്കുന്നതോടെ ആ സുദിനം കൈവന്നു. 1986-ല്‍ ആദ്യമായി കണ്ടുമുട്ടിയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങള്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അണിഞ്ഞുകൊണ്ടാണ് പ്രണയസാഫല്യത്തിന്റെ ഗ്യാലറിയിലേക്ക് ഇരുവരും മടങ്ങിയെത്തിയത്. 'ഫുട്‌ബോള്‍ ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നു, ഞങ്ങളുടെ ജീവിതം പോലെ' എന്ന് സോഫിയ മാധ്യമങ്ങളോട് വികാരാധീനയായി പറഞ്ഞു. ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഈ അപൂര്‍വ പ്രണയകഥ പങ്കുവെച്ചതോടെ ലോകമെമ്പടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഈ ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Related articles

See all
Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Popular News

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Save your stories

Sign in