Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വോട്ട് കൊള്ളയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പദയാത്ര

വോട്ട് കൊള്ളയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പദയാത്ര

തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങളും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും തകര്‍ക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് 'ജെന്‍ ഇന്ത്യ മൂവ്‌മെന്റ്' പദയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ നിന്ന് ആരംഭിച്ച പദയാത്രയില്‍ അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിനിരന്നു.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പദയാത്ര സംഘടിപ്പിച്ചത്. കായിക മന്ത്രി ഒ.ജെ. ജനീഷ് പദയാത്ര ഉദ്ഘാടനം ചെയ്തു.

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന സമീപനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി ഒ.ജെ. ജനീഷ് കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാര്‍ രാജി വെക്കേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, 2029-ല്‍ ജനാധിപത്യ സംവിധാനങ്ങളെ വീണ്ടെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയാണ് പദയാത്ര മുന്നേറിയത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വസ്തതയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന ശക്തമായ സന്ദേശമാണ് പദയാത്ര മുന്നോട്ടുവെച്ചത്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in