Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ലോക്ഡൗൺ ഒഴിവാക്കണം : വിദ്യാഭ്യാസ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ മേഖലകളും തുറക്കണം : ഐഎംഎ

സംസ്ഥാനത്ത് ലോക്ഡൗൺ ഒഴിവാക്കണം : വിദ്യാഭ്യാസ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ മേഖലകളും തുറക്കണം : ഐഎംഎ
തിരുവനന്തപുരം : വാരാന്ത്യ ലോക്ക് ഡൗൺ ഉള്‍പ്പടെ കൊവിഡ് നിയന്ത്രണങ്ങളിൽ നാളെ സ‍ർക്കാർ മാറ്റം വരുത്താനിരിക്കെ നി‍ർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം രം​ഗത്ത്. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ്ഥാപനങ്ങളിൽ അധ്യയനം വേണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകിയ ശേഷം വേണം അധ്യയനം ആരംഭിക്കാൻ. 18 വയസിന് താഴെ പ്രായമുള്ളവ‍ർക്കും വാക്സീൻ നൽകുകയും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുകയും വേണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി വിപുലമായ സീറോ സർവേക്ക് തയാറാണെന്നും ഐ.എം.എ വ്യക്തമാക്കി. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് സിറോ സ‍ർവ്വേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം വേണം. കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കണമെന്നും ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു. വാക്സിൻ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്സീൻ വിതരണം പലയിടത്തും സംഘ‍ർഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സീൻ കൊടുക്കന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐഎംഎ ആരോപിക്കുന്നു. ചെറുകിട ആശുപത്രികൾക്ക് അടക്കം വാക്സീൻ വാങ്ങാൻ സൗകര്യമൊരുക്കണമെന്നും ഐഎംഎ പറഞ്ഞു.  

Related articles

See all
Popular News

ഉറങ്ങില്ല തിരുവനന്തപുരം, നിർത്തില്ല സിനിമ! 31-ാമത് ഐഎഫ്എഫ്‌കെയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം...

Popular News

മണ്ണാർക്കാട് വൻ ലഹരിവേട്ട; 100 ഗ്രാം എം.ഡി.എം.എയുമായി കച്ചേരിപ്പറമ്പ് സ്വദേശി പിടിയിൽ

Popular News

'സ്വര്‍ണക്കൊട്ടാരം തന്നാലും മരണം വരെ കോണ്‍ഗ്രസ് പടയാളി'; ബി ജെ പി തന്നെ കൊണ്ടുപോകും എന്ന്...

Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Save your stories

Sign in