Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ ക്രമക്കേട്: വിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതം; രേഖകള്‍ നല്‍കാന്‍ കിന്‍ഫ്രയ്ക്ക് നിര്‍ദ്ദേശം

കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ ക്രമക്കേട്: വിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതം; രേഖകള്‍ നല്‍കാന്‍ കിന്‍ഫ്രയ്ക്ക് നിര്‍ദ്ദേശം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഭൂമി ഇടപാടില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കിഫ്ബിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വിജിലന്‍സ്. കിന്‍ഫ്രയ്ക്ക് കത്ത് നല്‍കി. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും നല്‍കാന്‍ രജിസ്ട്രേഷന്‍ ഐജിക്കും നിര്‍ദ്ദേശം. കമ്പോള വിലയുടെ അഞ്ചിരട്ടിയിലധികം നല്‍കി ഭൂമി വാങ്ങിയെന്ന വിദഗ്ധ സമിതി കണ്ടെത്തലിലാണ് വിശദ പരിശോധന ആരംഭിച്ചത്.

കിഫ്ബിയുടെ കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലില്‍ നടന്ന അഴിമതിയില്‍ അന്വേഷണം കടുപ്പിക്കുകയാണ് വിജിലന്‍സ്. കിഫ്ബിയുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ ഭൂമി ഏറ്റെടുക്കലില്‍ നടന്ന ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തും വിഴിഞ്ഞത്തും എറണാകുളത്തും സര്‍ക്കാരിന് ഭൂമി ആവശ്യമായിരിക്കെയാണ് കണ്ണൂരിലും പാലക്കാട്ടുമായി 5366 ഏക്കര്‍ ഏറ്റെടുക്കാന്‍ 12,727 കോടി രൂപ കിഫ്ബി അനുവദിച്ചത് ദുരൂഹമാണെന്ന് സമിതിയുടെ കണ്ടെത്തല്‍. കണ്ണൂര്‍ കേന്ദ്രീകരിച്ച് ഭൂമി വാങ്ങിയത് ബജറ്റില്‍ പ്രഖ്യാപിക്കുകയോ മന്ത്രിസഭയുടെ അംഗീകാരമോ ഇല്ലാതെയായിരുന്നു. കണ്ണൂരില്‍ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പര്യാപ്തമല്ലാത്ത നിലയിലുള്ള ആയിരം ഏക്കര്‍ ഭൂമിയാണ് കിഫ്ബി ഏറ്റെടുത്തത്.

കമ്പോള വിലയുടെ അഞ്ചിരട്ടിയിലധികം നല്‍കിയാണ് ഭൂമി വാങ്ങിയത്. ഇതിനുപുറമെ 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷനും ഇടതു സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഏറ്റെടുത്ത ഭൂമിയില്‍ ഒരു സെന്റ് പോലും ഉപയോഗിച്ച് വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഇടത് സര്‍ക്കാരിന് കഴിഞ്ഞിരുന്നുമില്ല. സംസ്ഥാന സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണത്തില്‍ നിന്നും മാറി ഒരു സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചിരുന്ന കിഫ്ബി ഇത്തരത്തില്‍ വലിയ ബാധ്യതകളാണ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച വിജിലന്‍സ് അന്വേഷണ ഭാഗമായാണ് കിഫ്ബിയില്‍ നിന്നും കിന്‍ഫ്രയില്‍ നിന്നും വിജിലന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കിന്‍ഫ്രയ്ക്ക് കത്ത് നല്‍കിയ വിജിലന്‍സ് ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും നല്‍കാന്‍ രജിസ്ട്രേഷന്‍ ഐജിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in