Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജനപക്ഷ ഭരണത്തിന് നാളെ ആറ് മാസം; ക്ഷേമപദ്ധതികളിലും വികസനക്കുതിപ്പിലും വി.ഡി. സതീശൻ സർക്കാരിന്‍റെ പുത്തന്‍ ചുവടുവെപ്പുകൾ

ജനപക്ഷ ഭരണത്തിന് നാളെ ആറ് മാസം; ക്ഷേമപദ്ധതികളിലും വികസനക്കുതിപ്പിലും വി.ഡി. സതീശൻ സർക്കാരിന്‍റെ പുത്തന്‍ ചുവടുവെപ്പുകൾ
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റിട്ട് നാളെ ആറുമാസം പൂര്‍ത്തിയാകുകയാണ്. ഭരണത്തിന്റെ മധുവിധുകാലം പിന്നിടുമ്പോള്‍, മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സാധാരണക്കാര്‍ കൂടുതല്‍ അടുക്കുന്ന ജനകീയ ഭരണശൈലിയാണ് കഴിഞ്ഞ ആറുമാസമായി കേരളം കണ്ടത്. കഴിഞ്ഞ പത്തുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ നിന്ന് ഇപ്പോഴത്തെ സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നതും ഈ ജനസമ്പര്‍ക്കമാണ്. സ്വപ്നപദ്ധതികള്‍ നടപ്പാക്കുന്നതിനും നയപരമായ മാറ്റങ്ങള്‍ക്കും കളമൊരുക്കാനാണ് ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഇതിന്റെ ഭാഗമായി പുതിയ നിയമങ്ങളും ഭേദഗതികളുമായി ഒരു ഡസനോളം ബില്ലുകള്‍ തയ്യാറാക്കുകയും പകുതിയോളം പാസാക്കുകയും ചെയ്തു. ഈ മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബാക്കിയുള്ള ബില്ലുകള്‍ കൂടി പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ്

രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധേയമായ നടപടികളിലൊന്നാണ്. വയോജനങ്ങളുടെ ആരോഗ്യ-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവര്‍ക്ക് അര്‍ഹമായ പരിഗണനയും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തത്.

ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

സാധാരണക്കാര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി 'ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി' പ്രഖ്യാപിച്ചത് ആരോഗ്യമേഖലയിലെ സുപ്രധാന കാല്‍വെപ്പാണ്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഈ സമഗ്ര പദ്ധതിയിലൂടെ സാമ്പത്തിക ബാധ്യതയില്ലാതെ വിദഗ്ധ ചികിത്സ നേടാന്‍ ജനങ്ങള്‍ക്ക് സാധിക്കും.

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ യാത്ര

അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ യാത്ര അനുവദിച്ചത് വലിയ ജനപിന്തുണ നേടി. സ്ത്രീ ശാക്തീകരണത്തിനും പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ഈ തീരുമാനം ഏറെ സഹായകമായി.

മിഷന്‍ സമുദ്രയും വ്യവസായ സൗഹൃദ അന്തരീക്ഷവും

കേരളത്തെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖ നഗരമായും ആഗോള നിര്‍മ്മാണ കേന്ദ്രമായും (Manufacturing Hub) മാറ്റുന്നതിനുള്ള 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കമിടാന്‍ സാധിച്ചു. വിഴിഞ്ഞം തുറമുഖ അനുബന്ധ വികസനം, പുതിയ മാരിടൈം നയം, യുവസംരംഭകര്‍ക്കുള്ള വായ്പാ പരിധി 5 കോടി രൂപയായി ഉയര്‍ത്തിയത് എന്നിവ സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി.

സാമൂഹിക സുരക്ഷയും ക്ഷേമപ്രവര്‍ത്തനങ്ങളും

ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ-പ്രൈമറി അധ്യാപകര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായി. കൂടാതെ, ക്ഷേമ പെന്‍ഷനുകള്‍ മുടക്കമില്ലാതെ വിതരണം ചെയ്യാനും മുന്‍കാല കുടിശ്ശികകള്‍ തീര്‍ക്കാനും സര്‍ക്കാരിന് സാധിച്ചു. ഭിന്നശേഷിക്കാര്‍ വാങ്ങുന്ന വാഹനങ്ങളുടെ റോഡ് നികുതി ഇളവ് പരിധി 15 ലക്ഷം രൂപയായി ഉയര്‍ത്തിയതും ജനകീയ തീരുമാനമായി മാറി.

ലഹരിവിരുദ്ധ പോരാട്ടവും സുതാര്യ ഭരണവും

സംസ്ഥാനത്ത് ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുന്നതിനായി എക്‌സൈസ്-പൊലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍', 'ഓപ്പറേഷന്‍ തണ്ടര്‍' തുടങ്ങിയ കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ടു. നികുതികളും ഫീസുകളും വര്‍ധിപ്പിക്കാതെ തന്നെ വരുമാന വളര്‍ച്ച കൈവരിക്കാനും, 100 ദിന കര്‍മ്മപദ്ധതിയിലൂടെ നൂറുകണക്കിന് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സര്‍ക്കാരിന് കഴിഞ്ഞു.

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ്

സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബറിന്റെ കുറഞ്ഞ താങ്ങുവില കിലോയ്ക്ക് 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തി. കൂടാതെ, കയര്‍ ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനായി പ്രത്യേക വിലസ്ഥിരതാ ഫണ്ട് നടപ്പിലാക്കിയതും പരമ്പരാഗത-കാര്‍ഷിക മേഖലകള്‍ക്ക് കരുത്തേകി.

ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിയും അപൂര്‍വ ധാതു ഇടനാഴിയും

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ-വ്യാവസായിക വികസനം ലക്ഷ്യമിട്ട് 'സതേണ്‍ കേരള എക്കണോമിക് കോറിഡോര്‍' പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ നോളജ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജി ഹബ്ബായും, കൊല്ലത്തെ അപൂര്‍വ ധാതു സംസ്‌കരണ കേന്ദ്രമായും (Rare Earth Corridor), ആലപ്പുഴയെ ബ്ലൂ എക്കണോമി കേന്ദ്രമായും വികസിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു.

കേരള നോളജ് വാലി

ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയുന്നതിനായി 'കേരള നോളജ് വാലി' പദ്ധതിക്ക് രൂപം നല്‍കി. ലോകോത്തര നിലവാരത്തിലുള്ള പഠന-ഗവേഷണ സൗകര്യങ്ങള്‍ കേരളത്തില്‍ തന്നെ ഒരുക്കുന്നതിനൊപ്പം, ഗവേഷണ ഫലങ്ങളെ പുതിയ സംരംഭങ്ങളാക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

വണ്‍ കേരള കരുതല്‍ മിഷന്‍

മാരക രോഗങ്ങളുടെ ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ബുദ്ധിമുട്ടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് അതിവേഗം സഹായമെത്തിക്കാന്‍ 'വണ്‍ കേരള കരുതല്‍ മിഷന്‍' എന്ന പേരില്‍ സുതാര്യമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. അര്‍ഹരായ ഗുണഭോക്താക്കളെ കൃത്യമായി കണ്ടെത്തി സഹായം ഉറപ്പാക്കുന്ന സംവിധാനമാണിത്.

കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്‌കീം

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSME) പ്രോത്സാഹിപ്പിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തിക്കൊണ്ട് 'കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്‌കീം' നടപ്പിലാക്കി. നികുതി ഇളവുകള്‍, സാമ്പത്തിക സഹായം, വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയിലൂടെ പുതിയ സംരംഭങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു.

റോഡ് സുരക്ഷയ്ക്കായി 'ജീവ-സുയാത്ര' മിഷന്‍

സംസ്ഥാനത്തെ റോഡപകട മരണങ്ങള്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 'ജീവ-സുയാത്ര' എന്ന സമഗ്ര റോഡ് സുരക്ഷാ മിഷന് തുടക്കമിട്ടു. അപകടമേഖലകള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുക, ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്ലാതെ കര്‍ശന നടപടിയെടുക്കുക, അപകടാനന്തര അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.

പരിസ്ഥിതി സൗഹൃദ നയങ്ങളും ഇലക്ട്രിക് വാഹന പ്രോത്സാഹനവും

2050-ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കും, മലിനീകരണത്തിനെതിരെ 'സീറോ ടോളറന്‍സ്' നയത്തിനും സര്‍ക്കാര്‍ തുടക്കമിട്ടു. ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചതും ശ്രദ്ധേയമായ തീരുമാനമാണ്.


Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in