അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. കേസെടുക്കുന്നതില്‍ ഇന്ന ഗവര്‍ണര്‍ തീരുമാനമെടുക്കും. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതെ തടസ്സമായി നിന്നതിനാണ് മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്. പദവി ദുരുപോഗം ചെയ്തു എന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് അബ്ദുറഹിമാനെതിരെ ഉയര്‍ന്നിരിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരം വി. അബ്ദുറഹിമാനെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. മുന്‍ മന്ത്രിക്കൊപ്പം തന്നെ അന്വേഷണം തടസ്സപ്പെടുത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഗവര്‍ണറില്‍ നിന്നും ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ അന്വേഷണങ്ങളിലേക്കും നിയമനടടികളിലേക്കും കടക്കുമെന്ന് പ്രത്യേക അന്വേഷണ സംഘവും (SIT) വ്യക്തമാക്കിയിട്ടുണ്ട്.
മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതില്‍ ഇന്ന് തീരുമാനം