തിരുവനന്തപുരം നഗരസഭയിലെ ഭരണപ്രതിസന്ധി; പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്; ഇന്ന് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തും
Jaihind TV News Report
Jaihind TV Web Desk
June 29, 2026
1 min read
തിരുവനന്തപുരം: നഗരസഭയിലെ ഭരണപ്രതിസന്ധി ഉന്നയിച്ച് യുഡിഎഫ് ഇന്ന് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തും. കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കുന്ന ബിജെപി ഭരണസമിതിക്കെതിരെ ഇതോടെ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കും.
യുഡിഎഫ് നടത്തിയ അവിശ്വാസ പ്രമേയ നീക്കത്തിന് കൈ കൊടുക്കാതിരുന്ന സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും കപട ഇരട്ടത്താപ്പ് രാഷ്ട്രീയവും യുഡിഎഫ് തുറന്നുകാട്ടും.
വിവാദങ്ങള്‍ക്കിടയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഉച്ചയ്ക്ക് ചേരും. കാപ്പാ പ്രതി സുഗതന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ് യോഗം. വലിയ പ്രതിഷേധം കൗണ്‍സില്‍ യോഗത്തിലും അലയടിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10