Logo
Mon, Jun 22, 2026 • 08:49 AM
LIVE TV
Watch

No business videos available

No Middle East videos available

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2026
1 min read
SHARE:
SAVE: Login to save

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ക്ക് നിയമസഭയില്‍ ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റിന്മേല്‍ ഇന്നു മുതല്‍ ബുധനാഴ്ച വരെയാണ് സഭയില്‍ പൊതുചര്‍ച്ച നടക്കുക.

എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുവെച്ചും മുന്നണിയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിലുള്ളതെന്ന് ഭരണപക്ഷം വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതിയിലും അധിക നികുതിഭാരം ഒന്നുപോലും അടിച്ചേല്‍പ്പിക്കാതെ ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടുവെക്കാന്‍ ബജറ്റിന് സാധിച്ചെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 

പരിതാപകരമായ സാമ്പത്തിക സ്ഥിതിയിലും ഒരു രൂപയുടെ നികുതി പോലും കൂട്ടാതെ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ  അംഗീകാരം നേടിയ ബഡ്ജറ്റില്‍ അമ്പരന്ന പ്രതിപക്ഷം വിലകുറഞ്ഞ വിവാദങ്ങളുമായി ഇന്ന് സഭയില്‍ എത്തും.കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ച ബഡ്ജറ്റ് പരാമര്‍ശം ഉള്‍പ്പെടെ ഉയര്‍ത്താനുള്ള പ്രതിപക്ഷ നീക്കത്തിന് ശക്തമായ മറുപടി ഇന്ന് സര്‍ക്കാര്‍ സഭയില്‍ നല്‍കും. ഇന്നുമുതല്‍ ബുധനാഴ്ച വരെയാണ് ബജറ്റ് ചര്‍ച്ചയില്‍ സഭയില്‍ തുടരുക.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10