Logo
Sun, Sep 06, 2026 • 03:17 AM
LIVE TV
Watch

No business videos available

No Middle East videos available

ഇറാന്റെ പിക്ക്ആക്സ് മൗണ്ടൻ ആണവകേന്ദ്രം ആക്രമിച്ചേക്കും; മുന്നറിയിപ്പുമായി ട്രംപ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 05, 2026
1 min read
SHARE:
SAVE: Login to save

ഇറാന്റെ പിക്ക്ആക്സ് മൗണ്ടൻ ആണവകേന്ദ്രം ആക്രമിച്ചേക്കും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗർഭ ആണവകേന്ദ്രമായ പിക്ക്ആക്സ് മൗണ്ടൻ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനെതിരെ ഇതുവരെ നടത്തിയ സൈനിക നടപടികളെയും ട്രംപ് ന്യായീകരിച്ചു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുകയെന്നതാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് മാസമായി ആക്രമണം തുടരുകയാണെന്നും ഈ കാലയളവിനിടെ ഇറാൻ ഇനി ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പാക്കാൻ സാധിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

പിക്ക്ആക്സ് മൗണ്ടനിൽ ആണവായുധ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയാൽ കേന്ദ്രം ആക്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്തെങ്കിലും തെറ്റായ നീക്കമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ രണ്ട് ഭൂഗർഭ തുരങ്ക സംവിധാനങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ ചെറുക്കാൻ ശേഷിയുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തൽ.

പിക്ക്ആക്സ് മൗണ്ടനിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ മാറ്റിയതായി ഇസ്ര

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10