തിരൂര്‍: കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷന്‍ നല്കി കവര്‍ച്ച നടത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവതികളും കാപ്പാ ഉള്‍പ്പെടെ നിരവധി കേസുകളുള്ള ആണ് സുഹൃത്തുക്കളെയും തിരൂര്‍ പോലീസ് പിടികൂടി. പട്ടാമ്പി സ്വദേശിനിയായ യുവതിയുടെ ആണ് സുഹൃത്തിനെ ഒഴിവാക്കുന്നതിനായി യുവതി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊട്ടേഷന്‍ ഏല്പ്പിച് തട്ടിക്കൊണ്ടു പോവുകയും മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തു ക്രൂരമായി മര്‍ദ്ദിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കാമുകിയായ യുവതിയും സുഹൃത്തുക്കളും ഉള്‍പ്പെടെ പറവണ്ണ, നോര്‍ത്ത് അന്നാര സ്വദേശികളായ അഞ്ചു പേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന(19),അവളുടെ സുഹൃത്തുക്കളായ തിരൂര്‍ നോര്‍ത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടില്‍ നാദിയ (20), പുതുക്കുളങ്ങര വീട്ടില്‍ റബീബ (25) എന്നിവരും കൂടാതെ ഇവരുടെ ആണ് സുഹൃത്തുക്കളായ പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കല്‍ ഇര്‍ഷാദ് (28), പറവണ്ണ സ്വദേശിയായ ബദനത്ത് വീട്ടില്‍ അസറുദ്ദീന് (25) എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ചെ തിരൂര്‍ ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂര്‍ താഴെപാലത്ത് വച്ച് പിടികൂടിയത്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ തന്റെ പെണ്‍സുഹൃത്തിനെ അന്വേഷിച്ച് തിരൂരില്‍ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത് എത്തിക്കാം എന്നും പറഞ്ഞ് ബൈക്കില്‍ കൂട്ടിക്കൊണ്ടു പോവുകയും പ്രതികള്‍ ഒത്തൊരുമിച്ചുള്ള സ്ഥലത്ത് എത്തി കാറില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു.. താഴെപ്പാലം പുഴയോരത്ത് വച്ച് പ്രതികള്‍ യുവാവിനെ റോഡരികില്‍ ഉപേക്ഷിച് കടന്നു കളയുകയായിരുന്നു. യുവാവ് ഉടനെ പോലീസിനെ വിവരമറിയിച്ചതില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പിടിയിലായ ഇര്‍ഷാദ്, അസറുദ്ദീന് എന്നിവര്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളും മുന്‍പ് ജയിലില്‍ കിടന്നവരുമാണ്. കൂടാതെ ഇരുവരും തീരദേശ മേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. 5 പേരെയും തിരൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ അനുഷ ഗോപിനാഥ്, മിഥുന്, നസീര്‍ തിരൂര്‍ക്കാട്, എ.എസ്.ഐ രജീഷ്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടന്, ആശിഷ് സ്റ്റീഫന്‍, സൈജു, അനന്ദു, ആദര്‍ശ്, ദില്‍ജിത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍; തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകിയും സുഹൃത്തുക്കളും അറസ്റ്റിൽ