Logo
Sat, Jun 13, 2026 • 03:32 AM
LIVE TV
Watch

No business videos available

No Middle East videos available

സാങ്കേതിക തകരാര്‍: ജമ്മു കശ്മീര്‍ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാര്‍ നിശ്ചലമായി; മലയാളികള്‍ അടക്കം മുന്നൂറോളം പേര്‍ കുടുങ്ങി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 25, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

സാങ്കേതിക തകരാര്‍: ജമ്മു കശ്മീര്‍ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാര്‍ നിശ്ചലമായി; മലയാളികള്‍ അടക്കം മുന്നൂറോളം പേര്‍ കുടുങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാര്‍ സര്‍വീസ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് മുന്നൂറോളം വിനോദസഞ്ചാരികള്‍ കേബിള്‍ കാറുകളില്‍ കുടുങ്ങി. ഇന്ന് ഉച്ചയോടെയാണ് സര്‍വീസിനെ ബാധിച്ച സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ 80 പേരെ സുരക്ഷിതമായി താഴെയിറക്കിയിട്ടുണ്ട്. ബാക്കിയുള്ള സഞ്ചാരികളെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അറിയിച്ചു.

ജമ്മു കശ്മീര്‍ പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംഭവത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറും ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഗുല്‍മാര്‍ഗില്‍ തൊട്ടുമുമ്പത്തെ ദിവസവും സമാനമായ രീതിയില്‍ കേബിള്‍ കാറില്‍ മലയാളി സഞ്ചാരി കുടുങ്ങിയിരുന്നു.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10