Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ്ങിയ സോണിയയുടെ ബയോപിക്

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ്ങിയ സോണിയയുടെ ബയോപിക്

സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' വന്‍ വിജയമായതിനു പിന്നാലെ, രണ്ട് പതിറ്റാണ്ട് മുന്‍പ് ഉപേക്ഷിച്ച അവരുടെ ബയോപിക് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ആത്മകഥയെ ആസ്പദമാക്കി സിനിമ യാഥാര്‍ഥ്യമാക്കുമെന്ന് തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ടി. ജയപ്രകാശ് റെഡ്ഡി പ്രഖ്യാപിച്ചതോടെയാണ്, 2006-ല്‍ മുടങ്ങിപ്പോയ ചിത്രവും അതില്‍ നായികയാകേണ്ടിയിരുന്ന ലോകപ്രശസ്ത ഇറ്റാലിയന്‍ നടി മോണിക്ക ബെല്ലൂച്ചിയും വീണ്ടും ചര്‍ച്ചയാകുന്നത്.

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ 2006-ലാണ് അവരുടെ ജീവിതം സിനിമയാക്കാന്‍ ആദ്യ ശ്രമം നടന്നത്. മാധ്യമപ്രവര്‍ത്തകന്‍ റഷീദ് കിദ്വായ് രചിച്ച 'സോണിയ: എ ബയോഗ്രഫി' എന്ന പുസ്തകത്തെ ആസ്പദമാക്കി, ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംവിധായകന്‍ ജഗ്മോഹന്‍ മുന്ദ്രയായിരുന്നു 'സോണിയ' എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്യാനിരുന്നത്.

സോണിയയെപ്പോലെ ഇറ്റാലിയന്‍ വംശജയായ മോണിക്ക ബെല്ലൂച്ചിയെ നായികയായി പ്രഖ്യാപിച്ചപ്പോള്‍ അവര്‍ കാന്‍ ചലച്ചിത്രമേളയിലെ ജൂറി അംഗമായിരുന്നു. 'ദ പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്', 'മാട്രിക്‌സ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മോണിക്കയ്ക്ക് മുന്‍പ് ഐശ്വര്യ റായ്, പ്രീതി സിന്റ എന്നിവരുടെ പേരുകളും ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. സിനിമയ്ക്കായി കരാറൊപ്പിട്ടതായി മോണിക്ക വ്യക്തമാക്കിയിരുന്നെങ്കിലും, ഉള്ളടക്കത്തിലെ കൃത്യതയെച്ചൊല്ലിയുള്ള ആശങ്കകളും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ നിയമനടപടികളും കാരണം ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പ്രോജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2012-ല്‍, തിരക്കഥ തൃപ്തികരമല്ലാത്തതിനാലാണ് താന്‍ പിന്മാറിയതെന്ന് മോണിക്ക പ്രതികരിച്ചിരുന്നു. (2019ല്‍ ഇറങ്ങിയ 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രത്തില്‍ ജര്‍മന്‍ നടി സുസാനെ ബെര്‍നെര്‍ട്ട് സോണിയയുടെ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

തന്നെക്കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങള്‍ക്ക് മറുപടിയായി യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറയാന്‍ ലക്ഷ്യമിട്ട് സോണിയ ഗാന്ധി എഴുതിയ ആത്മകഥ ഇക്കഴിഞ്ഞ 10-നാണ് പുറത്തിറങ്ങിയത്. പ്രസാധകരായ പെന്‍ഗ്വിന്‍ പിന്മാറിയതിനെ തുടര്‍ന്ന് ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനോടകം രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ച് ബെസ്റ്റ് സെല്ലറായി മാറിക്കഴിഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് ആത്മകഥ സിനിമയാക്കുന്നതിനെക്കുറിച്ച് ടി. ജയപ്രകാശ് റെഡ്ഡി വ്യക്തമാക്കിയത്. തെലുങ്ക്, ഹിന്ദി തുടങ്ങിയ പ്രധാന ഭാഷകളിലെല്ലാം ചിത്രം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതൊരു വാണിജ്യ സിനിമയായിരിക്കില്ലെന്നും, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബര്‍ 9-ന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും, 2028 ഡിസംബര്‍ 9-ന് സിനിമ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ നീക്കത്തോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

എഐ ഉപയോഗിച്ച് അഗ്നിവീർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി; ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച...

Save your stories

Sign in