Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിതാവിന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി

പിതാവിന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: 1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം മുത്തച്ഛന്റെ സ്വത്ത് അവകാശികള്‍ക്ക് കൈമാറുകയും അത് ഭാഗംവെച്ചെടുക്കുകയും ചെയ്താല്‍, പിതാവിന് ലഭിക്കുന്ന വിഹിതം അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തായി മാറുമെന്ന് സുപ്രീംകോടതി. അത്തരം സ്വത്തുകളില്‍ പേരക്കുട്ടിക്ക് ജനനം കൊണ്ട് യാതൊരു അവകാശവുമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, ജസ്റ്റിസ് സുനിത അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

മുത്തച്ഛന്റെ സ്വത്ത് വീതിച്ചുകിട്ടിയപ്പോള്‍ പിതാവിന് ലഭിക്കുകയും, പിന്നീട് അദ്ദേഹം അത് വില്‍ക്കുകയും ചെയ്ത ഭൂമിയില്‍ പകുതി ഓഹരി ആവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. 1997-ല്‍ മൈനറായിരുന്ന മകന്‍, തന്റെ മാതാവായ ജെ. ഗോമതിയെ സ്വാഭാവിക രക്ഷാധികാരിയാക്കി നല്‍കിയ സിവില്‍ ഹര്‍ജിയിലൂടെയാണ് ഈ നിയമപോരാട്ടത്തിന് തുടക്കമാകുന്നത്. എന്‍. രാമകൃഷ്ണന്‍ എന്ന മുത്തശ്ശന്റെ സ്വത്ത് ഭാഗംവെയ്പ്പിലൂടെ പിതാവായ എം. കുമരന് ലഭിച്ചതാണെന്നും, അതിനാല്‍ ആ വസ്തുവില്‍ തനിക്കും പകുതി വിഹിതവും കൈവശാവകാശവും വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

1993-ല്‍ ഹര്‍ജിക്കാരന്റെ പിതൃസഹോദരി നല്‍കിയ ഭാഗംവെയ്പ്പ് കേസ് 1994-ല്‍ ഒത്തുതീര്‍പ്പ് വിധിയിലൂടെ അവസാനിക്കുകയും, തുടര്‍ന്ന് തര്‍ക്കഭൂമി പിതാവിന് ലഭിക്കുകയും ചെയ്തിരുന്നു. ഈ ഭൂമി 1997-ല്‍ പിതാവ് വില്‍പനാധാരം വഴി വില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച ചെന്നൈ സിറ്റി സിവില്‍ കോടതി ഭാഗം വെയ്പ്പിനായി പ്രാഥമിക വിധി പുറപ്പെടുവിച്ചെങ്കിലും, വസ്തു വാങ്ങിയവര്‍ നല്‍കിയ അപ്പീലില്‍ ഫസ്റ്റ് അപ്പലേറ്റ് കോടതി ഈ വിധി റദ്ദാക്കുകയാണുണ്ടായത്. എട്ടാം വകുപ്പ് പ്രകാരം പിതാവിന് ലഭിക്കുന്ന സ്വത്ത് അദ്ദേഹത്തിന്റെ കേവല സ്വത്താണെന്നും അതില്‍ മകന് ജന്മാവകാശമില്ലെന്നും അപ്പലേറ്റ് കോടതി വ്യക്തമാക്കി.

ഇതിനെതിരെ മകന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച മദ്രാസ് ഹൈക്കോടതിയും ഇതേ നിലപാട് ശരിവെച്ചു. മുത്തശ്ശന്റെ മരണശേഷം ഭാഗം വെയ്പ്പിലൂടെ പിതാവിന് ലഭിച്ച സ്വത്തില്‍ മകന് ജന്മാവകാശം ലഭിക്കില്ലെന്ന് ഹൈക്കോടതിയും വിധിച്ചതോടെയാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. ഹൈക്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്ന് വിലയിരുത്തിയ സുപ്രീംകോടതി, ഹര്‍ജിക്കാരന്റെ അപ്പീല്‍ തള്ളുകയായിരുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in