തിരുവനന്തപുരം: നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. നക്ഷത്ര പദവിക്ക് അപേക്ഷിച്ച 290 ഹോട്ടലുകളില്‍ പരിശോധന പൂര്‍ത്തിയായപ്പോള്‍ 32 എണ്ണത്തിന് യോഗ്യത നേടാനായില്ല. ഈ പശ്ചാത്തലത്തിലാണ് ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കുന്നതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. നിലവില്‍ മാര്‍ച്ച് 30 വരെയാണ് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുള്ളതെങ്കിലും, മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നക്ഷത്ര പദവി ലഭിക്കാത്തതുമായ ഹോട്ടലുകളില്‍ ബാറുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നത്.
സ്റ്റാര്‍ പദവി കിട്ടാത്ത ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ ലൈസന്‍സ് ഇല്ല; ഹൈക്കോടതിയെ അറിയിക്കാന്‍ സർക്കാർ