കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാന കായിക വകുപ്പ് ഇഷ്ടക്കാരായ ചില കായിക അസോസിയേഷനുകൾക്ക് ലക്ഷക്കണക്കിന് രൂപ വാരിക്കോരി നൽകിയതായി കണ്ടെത്തൽ. മുൻ സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചതിൽ ഗുരുതരമായ വിവേചനം നടന്നതായാണ് കായിക വകുപ്പിന്റെ ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ ഭൂരിഭാഗം കായിക അസോസിയേഷനുകൾക്കുമുള്ള ധനസഹായം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് ചട്ടങ്ങൾ മറികടന്ന് ചില പ്രത്യേക അസോസിയേഷനുകൾക്ക് മാത്രമായി വൻതോതിൽ പണമൊഴുക്കിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.