Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലേക്ക്? എസ്.സി.ഒ ഫോറത്തിലേക്ക് ക്ഷണം

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലേക്ക്? എസ്.സി.ഒ ഫോറത്തിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സാംസ്‌കാരിക ഡയലോഗ് ഫോറത്തിലേക്ക് പാകിസ്ഥാന് ഇന്ത്യയുടെ ക്ഷണം. പാകിസ്ഥാന്‍ ദേശീയ പൈതൃക-സംസ്‌കാര മന്ത്രി ഔറംഗസീബ് ഖാന്‍ ഖിച്ചിനാണ് നവംബര്‍ 20 മുതല്‍ 22 വരെ 0ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി ക്ഷണം ലഭിച്ചിരിക്കുന്നത്. എസ്.സി.ഒയുടെ കീഴിലുള്ള പത്ത് അംഗരാജ്യങ്ങളെയും ഈ സമ്മേളനത്തിലേക്ക് ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്.

2025 മെയ് മാസത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറിന്' ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കടുത്ത നയതന്ത്ര പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ക്ഷണം സ്വീകരിച്ച് ഔറംഗസീബ് ഖാന്‍ ഖിച്ചി ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍, 2025 മേയിലെ സൈനിക നടപടികള്‍ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്റെ ആദ്യ ഉയര്‍ന്ന മന്ത്രിയായി അദ്ദേഹം മാറും. ഇതിനുമുമ്പ് 2023 മെയ് മാസത്തില്‍ ഗോവയില്‍ നടന്ന എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി അന്നത്തെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 20-ന് താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ വെച്ച് നടന്ന എസ്.സി.ഒ സര്‍ക്കാര്‍ തലവന്മാരുടെ കൗണ്‍സില്‍ യോഗത്തിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ സാംസ്‌കാരിക ഉച്ചകോടിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അംഗരാജ്യങ്ങള്‍ക്കിടയിലെ സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പരസ്പര ധാരണ വളര്‍ത്താനുമാണ് ഈ ഫോറം ലക്ഷ്യമിടുന്നത്.

ബെലാറസ്, ചൈന, ഇന്ത്യ, ഇറാന്‍, കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, റഷ്യ, തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ പത്ത് രാജ്യങ്ങളാണ് ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗങ്ങള്‍. 2017-ലാണ് ഇന്ത്യ ഈ സംഘടനയില്‍ പൂര്‍ണ്ണ അംഗമായത്. ബിഷ്‌കെക്കില്‍ നടന്ന ഉച്ചകോടിക്കുശേഷം കിര്‍ഗിസ്ഥാനില്‍ നിന്നും 2026-27 വര്‍ഷത്തേക്കുള്ള എസ്.സി.ഒ കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്‌സിന്റെ റൊട്ടേഷന്‍ ചെയര്‍മാന്‍ പദവി പാകിസ്ഥാന്‍ ഏറ്റെടുത്തിരുന്നു.

Related articles

See all
Popular News

ടാറ്റയെ തകര്‍ക്കാന്‍ ക്രിമിനല്‍ നീക്കം; ഇന്ത്യന്‍ വ്യവസായ മേഖല മോദിയുടെയും ഷായുടെയും കളിപ്...

Popular News

തേനി ജില്ലാ ജയിൽ ചാട്ടം: വൻ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; അഞ്ചുപേർക്കായി തിരച്ചിൽ ഊർജ്ജ...

Popular News

വോട്ടെടുപ്പ് തിരിമറിക്കെതിരെ പോരാട്ടം ശക്തമാക്കും; നവംബർ 1-ന്റെ മഹാറാലിയിൽ 10 ലക്ഷം പേർ അണ...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Save your stories

Sign in