Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞ് കുടുങ്ങി ഉംറ തീര്‍ത്ഥാടകര്‍, ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസികൾ

ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞ് കുടുങ്ങി ഉംറ തീര്‍ത്ഥാടകര്‍, ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസികൾ

പശ്ചിമേഷ്യന്‍ മേഖലയിലെ സുരക്ഷാ ആശങ്കകളും സൗദി അറേബ്യയിലുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണ ഭീഷണികളും കണക്കിലെടുത്ത് സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ താത്കാലികമായി റദ്ദാക്കി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ആകാശ എയര്‍ എന്നിവയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. സൗദിയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വീണ്ടും നീട്ടിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് നടപടിയെന്നാണ് കമ്പനികളുടെ വിശദീകരണം. ഇതോടെ സൗദിയില്‍ നിന്നുള്ള യാത്രക്കാരായ പ്രവാസികളും ഉംറ തീര്‍ത്ഥാടകരും വലിയ പ്രതിസന്ധിയിലായി.

ഇന്ത്യന്‍ കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതോടെ മേഖലയില്‍ വിദേശ വിമാനക്കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇവരുടെ ടിക്കറ്റ് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം കുത്തനെ ഉയര്‍ന്നു. സാധാരണ 15,000 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ മൂന്നിരട്ടിയോളം വര്‍ധിച്ച് 40,000 മുതല്‍ 50,000 രൂപ വരെയായി ഉയര്‍ന്ന അവസ്ഥയിലാണ്. ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഉംറ തീര്‍ത്ഥാടനത്തിനായി എത്തിയ നിരവധി ആളുകള്‍ വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ സൗദിയില്‍ കുടുങ്ങിക്കിടക്കുകയാണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് നിയമവിരുദ്ധമായി (ഒളിച്ചോട്ടക്കാരായി) കണക്കാക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ഇവര്‍ വലിയ നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്ന ഭീതിയിലാണ്. അതിനാല്‍ വിഷയം ഗൗരവമായി കണ്ട് എത്രയും പെട്ടെന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in