Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമം, ഭക്ഷണത്തില്‍ വിഷം ചേര്‍ക്കാന്‍ പോലും മടിക്കാത്തവരുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്

ശബരിമലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമം, ഭക്ഷണത്തില്‍ വിഷം ചേര്‍ക്കാന്‍ പോലും മടിക്കാത്തവരുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്

ശബരിമല തീർത്ഥാടന കാലത്ത് ബോധപൂർവ്വം പ്രതിസന്ധികൾ സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ഭക്ഷണത്തിൽ പോലും വിഷം കലർത്താൻ മടിക്കാത്തവർ ഇക്കൂട്ടത്തിലുണ്ടെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം സന്നിധാനത്തെ ശുചിമുറിയിലെ വാൽവ് അടച്ചിട്ടതും ഇന്ന് പുലർച്ചെ ഒരാൾ ബഹളമുണ്ടാക്കിയതും ഉൾപ്പെടെയുള്ള സംഭവങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളില്ലെന്നും മറിച്ച് ടെൻഡർ ലഭിക്കാത്തവരും കച്ചവട താല്പര്യക്കാരുമാണ് ബഹളത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും.

സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, ഇത്തരം അട്ടിമറി ശ്രമങ്ങളെക്കുറിച്ച് സസൂക്ഷ്മം പരിശോധിക്കാൻ ഇന്റലിജൻസ് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in