മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇതിന്റെ ഭാഗമായി നിയുക്ത മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ വെച്ച് കെട്ടുനിറച്ച് ശബരിമലയിലേക്ക് യാത്ര തിരിച്ചു. പഴവങ്ങാടി ഗണപതിയുടെയും ഗുരുനാഥന്റെയും അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഇവിടെ നിന്ന് കെട്ടുനിറച്ച് സന്നിധാനത്തേക്ക് യാത്ര തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് സന്ധ്യയോടെ പുതിയ മേൽശാന്തിമാരായ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശബരിമലയിലും, ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറത്തും മേൽശാന്തിമാരായി അവരോധിക്കും.
മണ്ഡല പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നു; പുതിയ മേൽശാന്തി യാത്ര തിരിച്ചു