Logo
Sat, Jun 13, 2026 • 02:10 AM
LIVE TV
Watch

No business videos available

No Middle East videos available

"ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല"; നിതാന്ത ജാഗ്രത അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 10, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

"ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല"; നിതാന്ത ജാഗ്രത അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാത്രിയില്‍ ഉറങ്ങാതെ കാവലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെപ്പോലെ, ഒരു ആഭ്യന്തരമന്ത്രിയും നിതാന്ത ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പോലീസ് ഉപദേഷ്ടാവും മുന്‍ ഡിജിപിയുമായ എ. ഹേമചന്ദ്രന്‍ രചിച്ച 'അധികാരത്തിന്റെ വഴി അനീതിയുടെയും' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രമേശ് ചെന്നിത്തല നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്: 'പോലീസ് ജോലി ചെയ്താല്‍ അതിക്രമമെന്നും, ചെയ്തില്ലെങ്കില്‍ അനാസ്ഥയെന്നും ആരോപിച്ച് ജനങ്ങള്‍ എപ്പോഴും അവരെ പഴിക്കാറുണ്ട്.' കേരള പോലീസിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നീതി നിര്‍വഹണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെയാണ് നാടിന് ആവശ്യമെന്നും, കൗണ്‍സിലറെ ആകാശത്തേക്ക് വെടിവെച്ച് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം അഭിനന്ദിച്ചു. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട അനുഭവ പാഠമായി ഈ പുസ്തകം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10