Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സമരപ്പന്തല്‍ പൊളിച്ചത് കോടതി നിര്‍ദേശപ്രകാരം; എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സമരം തീര്‍ക്കാനാകില്ല: രമേശ് ചെന്നിത്തല

സമരപ്പന്തല്‍ പൊളിച്ചത് കോടതി നിര്‍ദേശപ്രകാരം; എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സമരം തീര്‍ക്കാനാകില്ല: രമേശ് ചെന്നിത്തല

പൊതുസ്ഥലത്തെ സമരപ്പന്തലുമായി ബന്ധപ്പെട്ട് നിരവധി കോടതിയലക്ഷ്യ കേസുകള്‍ നിലവിലുള്ളതിനാലാണ് എല്‍.പി.എസ്.ടി. സമരപ്പന്തല്‍ പൊലീസ് നീക്കം ചെയ്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവുകള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ദീര്‍ഘദിവസങ്ങളായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വളര്‍മതിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ പ്രായോഗികമല്ലാത്ത അഞ്ചാമത്തെ ആവശ്യം ഉന്നയിച്ച് സമരം തുടരുന്നവര്‍ അത് അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കണം. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നതിനോടോ സമരങ്ങളോടോ സര്‍ക്കാരിന് യാതൊരുവിധ അലര്‍ജിയുമില്ല. എന്നാല്‍ എല്ലാ ആവശ്യങ്ങളും ഒറ്റയടിക്ക് അംഗീകരിക്കാനാകില്ലെന്ന് സമരക്കാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in