മഴക്കാലത്ത് E20 പെട്രോൾ അടിക്കുന്നവർ സൂക്ഷിക്കുക! ഒരു തുള്ളി വെള്ളം മതി എഞ്ചിൻ പണിമുടക്കാൻ; കാരണമിതാണ്...
മഴക്കാലത്ത് വണ്ടിക്ക് പെട്രോൾ അടിക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും വാഹനത്തിനുള്ളിൽ തന്നെ ഇരിക്കാറാണ് പതിവ്. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് പലപ്പോഴും ശ്രദ്ധിക്കാറുമില്ല. എന്നാൽ, ഈ അശ്രദ്ധ നിങ്ങളുടെ പോക്കറ്റ് ചോർത്തുമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇന്ധന ഡീലർമാർ നൽകുന്ന മുന്നറിയിപ്പ്. ഇന്ധനടാങ്കിൽ നമ്മൾ അറിയാതെ എത്തുന്ന ചെറിയൊരു തുള്ളി വെള്ളം മതി വാഹനത്തിന്റെ എഞ്ചിൻ പൂർണ്ണമായും പണിമുടക്കാൻ.
കേന്ദ്ര ഗവൺമെന്റിന്റെ നിർദേശപ്രകാരം നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ 15 മുതൽ 20 ശതമാനം വരെ എഥനോൾ (E20 Petrol) അടങ്ങിയിട്ടുണ്ട്. ഈ എഥനോളിന്റെ ഏറ്റവും വലിയ പ്രത്യേകത അത് പെട്ടെന്ന് വെള്ളത്തെ ആകർഷിക്കും എന്നതാണ്.സാധാരണ പെട്രോളിൽ വെള്ളം കലരുന്നതിനേക്കാൾ ഇരട്ടി അപകടമാണ് E20 പെട്രോളിൽ വെള്ളം കലരുമ്പോൾ ഉണ്ടാകുന്നത്.
മഴവെള്ളമോ വാഹനം കഴുകുമ്പോഴുള്ള വെള്ളമോ നേരിയ അളവിൽ ടാങ്കിലെത്തിയാൽ, അത് പെട്രോളിലെ എഥനോളുമായി വേർതിരിഞ്ഞ് ടാങ്കിന്റെ അടിത്തട്ടിൽ ഒരു പ്രത്യേക പാളിയായി (layer) കെട്ടിക്കിടക്കും.സാധാരണയായി വാഹനങ്ങളുടെ ഫ്യുവൽ പമ്പ് ഇന്ധനം വലിച്ചെടുക്കുന്നത് ടാങ്കിന്റെ അടിത്തട്ടിൽ നിന്നാണ്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം കലർന്ന മിശ്രിതം നേരെ എൻജിനിലേക്ക് എത്തുകയും, വാഹനം സ്റ്റാർട്ടാകാതിരിക്കാനോ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഓഫാകാനോ കാരണമാകുന്നു. ഇത് എഞ്ചിൻ ഭാഗങ്ങൾ വേഗത്തിൽ തുരുമ്പെടുക്കാനും വലിയ മെക്കാനിക്കൽ തകരാറുകൾക്കും വഴിവെക്കും.
ടാങ്കിൽ വെള്ളം കലർന്നതായി സംശയം തോന്നിയാൽ വിപണിയിൽ ലഭിക്കുന്ന 'ഫ്യുവൽ ഡ്രയർ അഡിറ്റീവുകൾ' (Fuel Dryer Additives) ഉപയോഗിക്കുന്നത് ഫലപ്രദമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പരിഹാരമായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
- ടാങ്ക് പൂർണ്ണമായി വൃത്തിയാക്കുക: ഇന്ധനടാങ്ക് പൂർണമായും അഴിച്ച് മാറ്റി വൃത്തിയാക്കുകയാണ് ഏറ്റവും ഉത്തമമായ മാർഗം.
- ഫ്ലഷിംഗ്: ഫ്യുവൽ ലൈനുകൾ പൂർണ്ണമായും ഫ്ലഷ് ചെയ്ത് വൃത്തിയാക്കുക.
- ഫിൽട്ടർ മാറ്റുക: നിലവിലുള്ള ഫ്യുവൽ ഫിൽട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുക.
ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക
- മഴയത്ത് ശ്രദ്ധിക്കുക: മഴക്കാലത്ത് ഇന്ധനം അടിക്കുമ്പോൾ ടാങ്കിലേക്ക് വെള്ളം വീഴുന്നില്ലെന്ന് ഉറപ്പാക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിത്തന്നെ ശ്രദ്ധിക്കുക.
- പ്രഷർ വാഷിംഗിൽ ജാഗ്രത: വാഹനം പ്രഷർ വാഷ് ചെയ്യുമ്പോൾ ഫ്യുവൽ ലിഡിന്റെ (Fuel Lid) ഭാഗത്തേക്ക് അമിതമായി വെള്ളം അടിക്കാതിരിക്കാൻ സർവീസ് ചെയ്യുന്നവരോട് നിർദേശിക്കുക.
- ക്യാപ് പരിശോധിക്കുക: ടാങ്ക് ക്യാപ് കൃത്യമായി അടഞ്ഞിട്ടുണ്ടെന്നും അതിന്റെ റബ്ബർ സീൽ കേടcomplaints ഇല്ലാത്തതാണെന്നും ഉറപ്പുവരുത്തുക.
ഓർക്കുക: ചെറിയൊരു ജാഗ്രത വലിയൊരു സാമ്പത്തിക നഷ്ടത്തിൽ നിന്നും എഞ്ചിൻ തകരാറുകളിൽ നിന്നും നിങ്ങളുടെ വാഹനത്തെ സംരക്ഷിക്കും!
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.