Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹ്യുണ്ടായിയുടെ പുതിയ 'നെയ്റ ഇവി' എംപിവി അവതരിപ്പിച്ചു; ഇന്ത്യയിൽ അടുത്ത വർഷം എത്തും

ഹ്യുണ്ടായിയുടെ പുതിയ 'നെയ്റ ഇവി' എംപിവി അവതരിപ്പിച്ചു; ഇന്ത്യയിൽ അടുത്ത വർഷം എത്തും

പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ വാഹനമായ നെയ്റ ഇവി എംപിവി വിപണിയിൽ അവതരിപ്പിച്ചു. കിയ കാരെൻസ് / ക്ലാവിസ് ഇവിയുടെ ഹ്യുണ്ടായ് പതിപ്പായ നെയ്‌റ ഇവി എംപിവി ഇന്തോനേഷ്യയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിൽ അടുത്ത വർഷമായിരിക്കും വാഹനം വിപണിയിൽ എത്തുക. ക്ലാവിസ് ഇവിയേക്കാൾ ഉയർന്ന വിലയായിരിക്കും ഇതിന് ഉണ്ടാവുക. ഇവിയ്ക്ക് പുറമേ പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ, സിഎൻജി പതിപ്പുകളും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കരുതുന്നു.

കിയ കാരെൻസ് / ക്ലാവിസ് ഇവിയിലെ സമാനമായ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളുമാണ് ഇതിൽ ഉണ്ടാവുക. പ്രോട്ടോടൈപ്പിന്റെ അതേ ഡിസൈൻ തന്നെയാണ് വാഹനത്തിലുള്ളത്. അകത്തളം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കിയ കാരെൻസ് / ക്ലാവിസ് ഇവിയിലുള്ളതിന് സമാനമായിരിക്കുമെന്നാണ് കരുതുന്നത്. ഇന്തോനേഷ്യയിലെ നെയ്റ പ്രവിശ്യയുടെ പേരാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്.

360 ഡിഗ്രി കാമറ, ലെവൽ രണ്ട് അഡാസ് സംവിധാനം എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ. മൂന്ന് വേരിയന്റുകളിലും രണ്ട് ബാറ്ററി ഓപ്ഷനുകളിലും ഇത് വിപണിയിൽ എത്താനാണ് സാധ്യത. 51.4kwh, 42kwh ബാറ്ററി ഓപ്ഷനുകളാണ് ഉണ്ടാവുക. ഇതിൽ 51.4kwh ബാറ്ററി കൂടുതൽ ദൂരം സഞ്ചരിക്കാൻ സഹായിക്കും.

51.4kwh ബാറ്ററിയിൽ 490 കിലോമീറ്റർ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. 42kwh ബാറ്ററിയിൽ 404 കിലോമീറ്റർ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. മുൻചക്രങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന മോട്ടോർ 171 ബിഎച്ച്പി കരുത്തും 255 എൻഎം ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ വളർന്നുവരുന്ന എംപിവി വിപണിയിൽ ഇതിന്റെ കടന്നുവരവ് മത്സരം വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 4.5 മീറ്റർ നീളവും 2.78 മീറ്റർ വീൽബേസുമുള്ള വാഹനത്തിൽ പ്രൈം ട്രിം ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, ലെവൽ 2 അഡാസ്, ലെതറൈറ്റ് അപ്‌ഹോൾസ്റ്ററി, 18 ഇഞ്ച് അലോയ് വീലുകൾ, ഫുൾ എൽഇഡി ലൈറ്റ് പാക്കേജുകൾ, സിക്‌സ് സീറ്റ് ലേഔട്ട് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

Related articles

See all
Popular News

ഫോർമുല വണ്ണിലേക്ക് വി8 എഞ്ചിനുകൾ തിരിച്ചെത്തുന്നു; 2030-ൽ വരവെന്ന് റിപ്പോർട്ടുകൾ

Popular News

ഹീറോ സ്പ്ലെൻഡർ പ്ലസ് വാങ്ങാൻ ഇനി കൂടുതൽ പണം മുടക്കണം; സ്‌പെഷ്യൽ എഡിഷന് പുതിയ പേരും നിറങ്ങള...

Popular News

വില കുറച്ചും ഇ-ക്ലച്ച് കരുത്തുമായും പുതിയ ഹോണ്ട റിബൽ 500 ഇന്ത്യൻ വിപണിയിൽ; പ്രാരംഭ വില 4.5...

Popular News

ഇന്ത്യൻ വാഹന വിപണിയിലേക്ക് സ്വതന്ത്ര അരങ്ങേറ്റവുമായി ജെഎസ്ഡബ്ല്യു; 'കോംബാറ്റ്' എസ്‌യുവി ഡി...

Save your stories

Sign in