പ്രധാനമന്ത്രിയുടെ അറിവോടെ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കുമുള്ള തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്നും രാജ്യവിരുദ്ധന്‍ ആരാണെന്നും നേരിട്ടുള്ള സംവാദത്തിലൂടെ വ്യക്തമാകുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.
പ്രധാനമന്ത്രിയുടെ അറിവോടെ തന്റെ ഫോണ്‍ ചോര്‍ത്തുന്നു; എല്ലാ തെളിവുകളും ഫോണിലുണ്ട്: ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി