Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചെയർമാനെതിരെ നിലപാട് കടുപ്പിച്ച് അന്വേഷണസംഘം; കോടതിയിൽ റിപ്പോർട്ട് നൽകും

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചെയർമാനെതിരെ നിലപാട് കടുപ്പിച്ച് അന്വേഷണസംഘം; കോടതിയിൽ റിപ്പോർട്ട് നൽകും

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ തുടർച്ചയായി ഒഴിഞ്ഞുമാറുന്ന പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെതിരെ നിലപാട് കടുപ്പിച്ച് പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച് സമൻസ് നൽകിയിട്ടും ഹാജരാകാതിരുന്ന ചെയർമാന്റെ നിലപാടിനെതിരെ ഹൈക്കോടതിയിലും ജില്ലാ വിജിലൻസ് കോടതിയിലും അന്വേഷണസംഘം റിപ്പോർട്ട് നൽകും. കോടതി നിർദ്ദേശം വരുന്നതുവരെ ചെയർമാന് കൂടുതൽ നോട്ടീസ് നൽകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ, പരീക്ഷാ ക്രമക്കേടിൽ ചെയർമാനെതിരെ ഗുരുതരമായ മൊഴികളും തെളിവുകളുമാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്. പിഎസ്‌സി സെക്രട്ടറിയും നിരവധി അംഗങ്ങളും ചെയർമാനെതിരെ മൊഴി നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. നിലവിൽ മറ്റ് പിഎസ്‌സി അംഗങ്ങളുടെ ചോദ്യം ചെയ്യലും മൊഴിയെടുപ്പും പുരോഗമിക്കുകയാണ്.

Related articles

See all
Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

അഷ്ടമുടിയുടെ ഓളപ്പരപ്പിൽ സർവാധിപത്യം നേടി മേൽപ്പാടൻ ചുണ്ടന്‍; CBL ആറാം സീസൺ കിരീടവും പ്രസി...

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in